‘വായ്പയുമായി ബന്ധപ്പെട്ട സിബിൽ സ്കോറാണ് നെൽക്കർഷകൻ പ്രസാദിനു ബാങ്ക് വായ്പ നിഷേധിക്കാനിടയാക്കിയത്. കർഷകവിരുദ്ധമായ ഇത്തരം നിയമവും നിബന്ധനയുമുണ്ടാക്കിയതു കേന്ദ്രസർക്കാരാണ്. കർഷകർക്കു കാലതാമസമില്ലാതെ പണം നൽകാനാണ് പാഡി റസീറ്റ് ഷീറ്റ്. 2021–22ലെ തുക പൂർണമായി സംസ്ഥാന സർക്കാർ തിരിച്ചടച്ചിട്ടുണ്ട്. 2022–23ലെ വായ്പത്തുകയുടെ തിരിച്ചടവു നടക്കുകയാണ്.
Also read-‘കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ്’; വി.ഡി സതീശന്‍
നെല്ലിന് ഏറ്റവുമധികം വില നൽകുന്നതു കേരളമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസാദിനു നെല്ലിന്റെ വില പൂർണമായി നൽകിയെന്നാണറിയുന്നത്. എന്നാൽ, വായ്പ തിരിച്ചടവിലെ വീഴ്ച, തുടർ വർഷങ്ങളിലും സിബിൽ സ്കോറിനെ ബാധിക്കുകയും വായ്പ നിഷേധിക്കാനിടയാക്കുകയും ചെയ്യും. ബാങ്കാണു ഗുരുതരമായ കുറ്റം ചെയ്തതെന്നും ഇ.പി കുറ്റപെടുത്തി.
advertisement
Also read-സംഭരിച്ച നെല്ലിന്റെ പണം ലഭിച്ചില്ല; ആലപ്പുഴയിൽ കര്‍ഷകന്‍ ജീവനൊടുക്കി
ഇത് ഒരു പ്രസാദിന്റെ മാത്രം പ്രശ്നമല്ല. ഈ കർഷക വിരുദ്ധ വ്യവസ്ഥ നീക്കേണ്ടതു കേന്ദ്ര സർക്കാരും ബാങ്കുകളുമാണ്. വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഇതു മനസ്സിലാക്കി സമരം നടത്തേണ്ടത് അവിടെയാണ്. കേന്ദ്ര സർക്കാരിനെ തിരുത്താൻ ഗവർണർ മുന്നോട്ടു വരണം. ദുർവ്യാഖ്യാനങ്ങൾ നൽകി കേരള സർക്കാരിനെ കളങ്കപ്പെടുത്താനും അസംതൃപ്തിയുണ്ടാക്കാനുമാണു വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ശ്രമിക്കുന്നത്.’ ഇ.പി.ജയരാജൻ പറഞ്ഞു.