28 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിക്കുന്നത് ഫലപ്രവും ശാസ്ത്രീയവുമല്ല, ലോകാരോഗ്യ സംഘടനകളുടെ അടക്കം മാര്‍ഗനിര്‍ദ്ദേശം അടിസ്ഥാനമാക്കിയാണ് വാക്‌സീന്‍ പോളിസി നിശ്ചയിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി. കൊവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ ഉടനടി വരുത്തി 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കന്നവര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
പണം നല്‍കി വാക്സിന്‍ എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് 84 ദിവസത്തെ ഇടവേള വേണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു. ആദ്യ വാക്സിനു ശേഷം നാലാഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു . കോവിന്‍ പോര്‍ട്ടലില്‍ ഇതിനാവശ്യമായ മാറ്റം വരുത്താനും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ജീവനക്കാര്‍ക്ക് പണം മുടക്കി ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്നും രണ്ടാം ഡോസ് നല്‍കുന്നതിന് അനുമതി തേടിയിട്ടും ആരോഗൃ വകുപ്പ് നല്‍കുന്നില്ലന്നും ചൂണ്ടിക്കാട്ടി കിറ്റക്സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു നേരത്തെ ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ ഉത്തരവ്.
advertisement
സൗജന്യ വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് 84 ദിവസത്തെ ഇടവേള നിര്‍ബന്ധന പരിഗണിക്കുന്നില്ലെന്നും ആദ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു . വിദേശത്ത് ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കായിക താരങ്ങള്‍ക്കും ടോകിയോ ഒളിമ്പിക്സിനു പോയ ഒഫിഷ്യല്‍സിനും ഇളവ് നല്‍കിയിട്ടുണ്ടന്ന് ചൂണ്ടിക്കാട്ടിയ കോടതി ആവശ്യക്കാര്‍ക്ക് മികച്ചസുരക്ഷയും സംരക്ഷണവും കണക്കിലെടുത്ത് നേരത്തെ വാക്സിന്‍ ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കി. വ്യക്തിക്ക് അയാളുടെ ആരോഗ്യ കാര്യത്തില്‍ മികച്ച സംരക്ഷണം ഏതെന്ന് തീരുമാനിക്കാനുള്ള മൗലികമായ അവകാശമുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി.
വാക്സിനേഷന് കേന്ദ്രവും സംസ്ഥാനവും ചില ഇളവുകള്‍ നല്‍കിയിട്ടുള്ള സാഹചര്യം പരിഗണിക്കുമ്പോള്‍ നേരത്തെ ആവശ്യപ്പെടാനുള്ള അവകാശം നിഷേധിക്കുന്നതിന് മതിയായ കാരണങ്ങള്‍ കാണുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 4 ആഴ്ച കഴിഞ്ഞാല്‍ സംരക്ഷണം കിട്ടുമെന്നും രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ സുരക്ഷ ലഭിക്കും. സംരക്ഷണമാണോ കൂടുതല്‍ സുരക്ഷയാണോ വേണ്ടതെന്ന് വ്യക്തികള്‍ക്ക് തെരഞ്ഞെടുക്കാം. പണം നല്‍കി വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണ് ഇതിന് അവകാശമെന്നും കോടതി വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരമാണ് ഇളവുകള്‍ നല്‍കിയതെന്നും കമ്പനി ജീവനക്കാര്‍ ആരും നേരത്തെ വാക്സിന്‍ ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടില്ലെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി തള്ളി. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം വാക്സിന്‍ എടുക്കാന്‍ ആരേയും നിര്‍ബന്ധിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ഈ ഉത്തരവിനെതിരെയാണ് ഇപ്പോള്‍ കേന്ദ്രം ഹൈക്കോടതിയെ സമീപിച്ചത്.