ഏഴാം ശമ്പള പരിഷ്കരണത്തിലെ കുടിശ്ശിക 750 കോടി രൂപ കേന്ദ്രം തരാനുണ്ട്, അത് തന്നിലെന്നാണ് ആരോപണം. അത് ലഭിക്കാത്തതിന് കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്. അപേക്ഷ കൃത്യമായി കേന്ദ്രത്തിന് സംസ്ഥാനം നൽകിയില്ല. 2022 മാർച്ച് 31 ന് മുൻപ് അപേക്ഷ നൽകാത്തവർക്ക് തുക ലഭിക്കില്ല. നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെയാണെന്നും വി മുരളീധരൻ പറഞ്ഞു.
ഹെൽത്ത് ഗ്രാന്റ് ആയി കേരളം ആവശ്യപ്പെട്ടത് 174.76 കോടിയാണ്. എന്നാൽ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ട് ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ കേരളം പാലിച്ചില്ല. 256 കോടി ലഭിക്കാൻ ഉണ്ടെന്ന് കേരളം പറയുന്നു. എന്നാൽ 259.63 കോടി കേന്ദ്രം നൽകിയതായും വി മുരളീധരൻ ചൂണ്ടിക്കാട്ടി.
advertisement
മുഖ്യമന്ത്രിയുടെ അഹന്ത കാരണം കേരളം വലിയ കടക്കണിയിലേക്ക് നീങ്ങുകയാണെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തി. നവകേരള സദസ് ധൂർത്താണ്. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ കണക്കും ധനകാര്യ മന്ത്രിയുടെ കണക്കും തമ്മിൽ വ്യത്യാസമുണ്ട്. മുഖ്യമന്ത്രി മണ്ടനാകരുത്, അല്ലെങ്കിൽ മണ്ടൻ കളിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. രാജ്യത്തെ നിയമങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ധാരണയുണ്ടാകണമെന്നും വി മുരളീധരൻ.