TRENDING:

ചക്കുളത്തുകാവ് പൊങ്കാല; ആലപ്പുഴയിലെ നാല് താലൂക്കുകളിൽ അവധി

Last Updated:

പൊതുപരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ചത് പ്രാകാരം നടക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമത്തിന് സാക്ഷ്യംവഹിക്കുന്ന ചക്കുളത്തുകാവിൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പൊങ്കാലയോട് അനുബന്ധിച്ച് ഡിസംബർ 13ന് കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
News18
News18
advertisement

അതേസമയം പൊതുപരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ചത് പ്രാകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കളക്ടർ‌ അറിയിച്ചു. കേരളത്തിൽ നിന്ന് മാത്രമല്ല തമിഴ്നാട് കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ഭക്തരാണ് ചക്കുളത്തുകാവിൽ പൊങ്കാല അർപ്പിക്കാനായി എത്തുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു.ഭക്തജനങ്ങളെ വരവേൽക്കുന്നതിനും പൊങ്കാലയുടെ സുഗമായ നടത്തിപ്പിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചക്കുളത്തുകാവ് പൊങ്കാല; ആലപ്പുഴയിലെ നാല് താലൂക്കുകളിൽ അവധി
Open in App
Home
Video
Impact Shorts
Web Stories