കൊല്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് തുടരെത്തുടരെ പ്രതികൾ പ്രകടനത്തിനുനേരെ കല്ലെറിയുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത കണ്ണൻ, അജു എന്നിവരെ ഇന്ന് അടൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചന്ദ്രൻ ഉണ്ണിത്താന്‍റെ മരണകാരണം ഹൃദയാഘാതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. റിമാൻഡ് റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ഹൃദയാഘാതമാണ് മരണകാരണമെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുകയാണ്.
advertisement
പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്; കർമസമിതി പ്രവർത്തകന്‍റെ മരണകാരണം തലയ്ക്കേറ്റ ക്ഷതം
ബുധനാഴ്ച വൈകിട്ട് ശബരിമല കർമസമിതി പന്തളത്ത് നടത്തിയ പ്രകടനത്തിന് നേരെ ഉണ്ടായ കല്ലേറിൽ പരിക്കേറ്റ കുരമ്പാല സ്വദേശിയായ ചന്ദ്രൻ ഉണ്ണിത്താൻ(54) ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ മരണമടയുകയായിരുന്നു. രാത്രി 11 മണിയോടെ മരണം സംഭവിച്ചത്. ബേക്കറിയിലെ പാചകക്കാരനായിരുന്നു ചന്ദ്രൻ ഉണ്ണിത്താൻ. ഭാര്യ വിജയമ്മ. മകൾ അഖില.
പന്തളം- മാവേലിക്കര റൂട്ടിലുള്ള സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നാണ് നേരെ കല്ലേറ് ഉണ്ടായത് എന്നും അതിനു പിന്നിൽ സിപിഎം ആണെന്നും ശബരിമല കർമസമിതി ആരോപിച്ചിരുന്നു.