TRENDING:

പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്; കർമസമിതി പ്രവർത്തകന്‍റെ മരണകാരണം തലയ്ക്കേറ്റ ക്ഷതം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പന്തളത്ത് ഉണ്ടായ സംഘർഷത്തെ തുടർന്ന് മരിച്ച ശബരിമല കർമസമിതി പ്രവർത്തകന്‍ ചന്ദ്രൻ ഉണ്ണിത്താന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കേറ്റ ക്ഷതമാകാം മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി കഴിഞ്ഞദിവസം പന്തളത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനു നേരെയുണ്ടായ കല്ലേറിലാണ് ചന്ദ്രൻ ഉണ്ണിത്താന് പരുക്കേറ്റത്.
advertisement

സംഭവവുമായി ബന്ധപ്പെട്ട് സി പി എം പ്രവർത്തകനെ അറസ്റ്റ് ചെയ്യുകയും രണ്ട് സി പി എം പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. സി പി എം പ്രവർത്തകനായ കണ്ണനാണ് അറസ്റ്റിലായത്. പന്തളം- മാവേലിക്കര റൂട്ടിലുള്ള സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നാണ് കല്ലേറ് ഉണ്ടായതെന്നും അതിനു പിന്നിൽ സിപിഎം ആണെന്നും ശബരിമല കർമസമിതി ആരോപിച്ചിരുന്നു.

ചരിത്രവിധി: നടന്നുകയറാൻ 96 ദിവസം

അതേസമയം, ചന്ദ്രൻ ഉണ്ണിത്താന്‍റെ മരണകാരണം ഹൃദയസ്തംഭനം മൂലമാണെന്ന് ഇന്ന് മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു.

advertisement

ആയിരത്തോളം പേരായിരുന്നു ഇന്നലെ പന്തളത്ത് നടന്ന പ്രകടനത്തിൽ പങ്കെടുത്തത്. ഇവർക്ക് നേർക്കുണ്ടായ ആക്രമണത്തിൽ പത്തോളം പേർക്ക് പരുക്കേറ്റിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്; കർമസമിതി പ്രവർത്തകന്‍റെ മരണകാരണം തലയ്ക്കേറ്റ ക്ഷതം