അപ്പയുടെ പാതയാണ് ശരി. ആ പാതയിൽ പോകുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. രാഹുൽ ഗാന്ധിയാണ് പ്രചോദനം. ഞായറാഴ്ച മാത്രമല്ല, പരമാവധി പുതുപ്പള്ളിയിൽ തന്നെ ഉണ്ടാകുമെന്നും ചാണ്ടി ഉമ്മൻ ന്യൂസ് 18 നോട് പറഞ്ഞു.
പുതുപ്പള്ളിയിലെ റെക്കോർഡ് വിജയത്തിന് പിന്നാലെ വോട്ടർമാരോട് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്റെ പദയാത്ര തുടരുകയാണ്. മണ്ഡലത്തിൽ ഉടനീളം ചാണ്ടി ഉമ്മൻ പദയാത്ര നടത്തുകയാണ്. വാകത്താനത്തു നിന്ന് ആരംഭിച്ച പദയാത്ര വൈകിട്ട് അകലക്കുന്നതാണ് അവസാനിക്കുക.
advertisement
എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനെ 37,719 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ വിജയിച്ചത്. വോട്ടെണ്ണൽ പൂർത്തിയായി ഔദ്യോഗികഫലം പുറത്തുവന്നപ്പോൾ ചാണ്ടി ഉമ്മന് 80,144 വോട്ടും ജെയ്ക്ക് സി തോമസിന് 42,425 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6558 വോട്ട് നേടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Puthuppally,Kottayam,Kerala
First Published :
September 09, 2023 3:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇനി വിശ്രമമില്ല'; ഞായറാഴ്ച മാത്രമല്ല, പരമാവധി പുതുപ്പള്ളിയിൽ തന്നെയുണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ