ചാണ്ടി ഉമ്മന്റെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തിയെങ്കിലും എഴുന്നേറ്റു പോകാൻ ചാണ്ടി ഉമ്മൻ തയാറായില്ല. മുഖ്യമന്ത്രിയുടെ അവസാനത്തെ വാഹനവ്യൂഹവും കടന്നു പോയതിനു ശേഷമാണ് ചാണ്ടി ഉമ്മൻ പ്രതിഷേധം അവസാനിപ്പിച്ചത്.
ചാണ്ടി ഉമ്മന്‍ പ്രതിഷേധത്തിന് മുമ്പിലൂടെയാണ് മുഖ്യമന്ത്രിയും സംഘവും നേമം മണ്ഡലത്തിലെ നവകേരളസദസ്സ് നടക്കുന്ന പൂജപ്പുരയിലെ വേദിയിലേക്ക് പോയത്. വാഹനവ്യഹം കടന്നുപോകുമ്പോഴും എം.എല്‍.എ. വഴിയരികില്‍ തന്നെ നിലയുറപ്പിച്ചു. വാഹനവ്യൂഹം പൂര്‍ണ്ണമായി കടന്നുപോയതോടെ ചാണ്ടി ഉമ്മന്‍ കസേരയുമെടുത്ത് വസതിക്കുള്ളിലേക്ക് തിരിച്ചുപോയി. പ്രതിഷേധം മുഖ്യമന്ത്രി കണ്ടുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Dec 23, 2023 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളി ഹൗസിന് മുന്നിൽ കറുപ്പണിഞ്ഞ് ഒറ്റയാൾ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ
