TRENDING:

എന്തിനാണ് ഈ നാടകം? ചെന്നിത്തലയോട് കെ.വി.തോമസ്

Last Updated:

തനിക്ക് ഒരു ഓഫറും കേൾക്കാൻ താൽപര്യം ഇല്ലെന്ന് കെവി തോമസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന കെ വി തോമസിനെ അനുനിയിപ്പിക്കാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ് നേതൃത്വം. ഇതേ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെവി തോമസിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ്സിന്റെ സമുന്നത നേതാവാണ് കെ വി തോമസ് എന്നും പാർട്ടി ഇനിയും അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നും കൂടിക്കാഴ്ചക്ക് ശേഷം ചെന്നിത്തല പറഞ്ഞു.
advertisement

കേരളത്തിൽ പ്രചരണത്തിന് വരണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും കെവി തോമസ് അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് വിവരം. തന്നെ മുൻകൂട്ടി അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഈ നാടകത്തിന്റെ ആവശ്യമെന്തായിരുന്നെന്നും രമേശ് ചെന്നിത്തലയോട് കെവി തോമസ് ചോദിച്ചു. തനിക്ക് ഒരു ഓഫറും കേൾക്കാൻ താൽപര്യം ഇല്ലെന്നും കെവി തോമസ് അറിയിച്ചു.

Also read: കെ.വി തോമസിനെ ബിജെപിയിൽ എത്തിക്കാൻ ശ്രമമെന്ന് അഭ്യൂഹം

കെവി തോമസിനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് സോണിയ ഗാന്ധി നിർദ്ദേശം നൽകി. ചർച്ചകൾക്കായി മുകുൾ വാസ്നികിനെ രാഹുൽ ഗാന്ധി ചുമതപ്പെടുത്തി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗും അഹമ്മദ് പട്ടേലും കെ വി തോമസുമായി സംസാരിച്ചു. പാർട്ടിയിൽ മികച്ച സ്ഥാനം വഹിച്ച് കെവി തോമസ് കൂടെ നിൽക്കുമെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എന്തിനാണ് ഈ നാടകം? ചെന്നിത്തലയോട് കെ.വി.തോമസ്