TRENDING:

ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകം ചാണ്ടി ഉമ്മൻ: ചെറിയാൻ ഫിലിപ്പ്

Last Updated:

' ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യ ശാന്തി നേരാനും ഓർമ്മ നിലനിർത്താനും പുതുപ്പള്ളി ജനത ചാണ്ടി ഉമ്മനെ നെഞ്ചിലേറ്റും'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമാണ് ചാണ്ടി ഉമ്മൻ എന്ന് ചെറിയാൻ ഫിലിപ്പ്. ചാണ്ടി ഉമ്മൻ കേരള നിയമസഭയില്‍ ഉജ്ജ്വലമായി പ്രശോഭിക്കുമെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഉമ്മൻ ചാണ്ടി മൗനസമ്മതം നൽകിയിരുന്നെങ്കിൽ വളരെ നേരത്തേ തന്നെ ചാണ്ടി ഉമ്മൻ എംഎൽഎയോ എംപി യോ ആകുമായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍
advertisement

കുറിച്ചു.

ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യ ശാന്തി നേരാനും ഓർമ്മ നിലനിർത്താനും പുതുപ്പള്ളി ജനത ചാണ്ടി ഉമ്മനെ നെഞ്ചിലേറ്റും. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കും. ദേശീയ -സംസ്ഥാന തലങ്ങളിൽ കോൺഗ്രസിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന തലമുറ മാറ്റത്തിൽ നേതൃനിരയിൽ സമീപഭാവിയിൽ ചാണ്ടി ഉമ്മൻ ഉയരങ്ങളിലെത്തും. ചെറിയാൻ ഫിലിപ്പ് കുറിപ്പിൽ പറഞ്ഞു.

Also read-‘അപ്പയുടെ ഗുണഗണങ്ങൾ പേറുന്ന പുത്രന്‍’; പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് വിജയാശംസകള്‍ നേര്‍ന്ന് പി.കെ കുഞ്ഞാലിക്കുട്ടി

advertisement

 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകം ചാണ്ടി ഉമ്മൻ: ചെറിയാൻ ഫിലിപ്പ്

ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ ചാണ്ടി ഉമ്മൻ കേരള നിയമസഭയിൽ ഉജ്‌ജ്വലമായി പ്രശോഭിക്കും.

ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യ ശാന്തി നേരാനും ഓർമ്മ നിലനിർത്താനും പുതുപ്പള്ളി ജനത ചാണ്ടി ഉമ്മനെ നെഞ്ചിലേറ്റും. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കും.

രാഷ്ട്രീയ രംഗത്ത് ഉമ്മൻ ചാണ്ടിയുടെ അനുയായിവൃന്ദത്തെ സനാഥമാക്കാൻ പിൻഗാമി എന്ന നിലയിൽ ചാണ്ടി ഉമ്മന് കഴിയും. ദേശീയ -സംസ്ഥാന തലങ്ങളിൽ കോൺഗ്രസിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന തലമുറ മാറ്റത്തിൽ നേതൃനിരയിൽ സമീപഭാവിയിൽ ചാണ്ടി ഉമ്മൻ ഉയരങ്ങളിലെത്തും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉമ്മൻ ചാണ്ടി മൗനസമ്മതം നൽകിയിരുന്നെങ്കിൽ വളരെ നേരത്തേ തന്നെ ചാണ്ടി ഉമ്മൻ എം.എൽ.എയോ എം.പി യോ ആകുമായിരുന്നു. സ്ക്കൂൾ വിദ്യാഭ്യാസ കാലം മുതൽ ചാണ്ടി ഉമ്മൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ ഉണ്ടായിരുന്നു. താൻ ജീവിച്ചിരിക്കുമ്പോൾ മകൻ ഉന്നത അധികാരസ്ഥാനങ്ങൾ വഹിക്കാൻ പാടില്ലെന്ന തത്വാധിഷ്ടിത നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് ചാണ്ടി ഉമ്മൻ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന – ദേശീയ പദവികളിൽ എത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകം ചാണ്ടി ഉമ്മൻ: ചെറിയാൻ ഫിലിപ്പ്
Open in App
Home
Video
Impact Shorts
Web Stories