ജർമ്മനിയിലെ വിദഗ്ധ ചികിത്സയ്ക്ക് പോകുന്നതിനു മുന്നോടിയായി അദ്ദേഹം അന്ന് ഗസ്റ്റ് ഹൗസിൽ ആയിരുന്നു. പിറന്നാൾ ദിവസം വൈകുന്നേരത്തോടു കൂടി മുഖ്യമന്ത്രി നേരിട്ടെത്തി. കുടുംബവും മുതിർന്ന പാർട്ടി നേതാക്കളും പങ്കെടുത്ത ജന്മദിനാഘോഷം നടന്നത് ഇവിടെയാണ്.
പൊന്നാടയണിയിച്ച് ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി പിറന്നാൾ ആശംസിച്ചു. വേഗം സുഖപ്പെടട്ടെ എന്ന ആശംസയും. ചിരിച്ച മുഖത്തോടെ അദ്ദേഹം ആ ആശംസ സ്വീകരിച്ചു.
advertisement
നല്ലൊരു സുഹൃത്ത് കൂടിയായ മമ്മൂട്ടി അദ്ദേഹത്തെയും കുടുംബത്തെയും നേരിട്ടെത്തി സന്ദർശിച്ചു കൊണ്ട് ആശംസകൾ നേർന്നു. ‘മുടിയൊക്കെ സ്റ്റൈൽ ആയല്ലോ, മുടിവെട്ടുന്നത് എനിക്ക് ഇഷ്‌ടമല്ല’ എന്നൊരു ഡയലോഗും മമ്മൂട്ടിയുടെ പക്കൽ നിന്നുമുണ്ടായി. ചുറ്റും കൂടിനിന്നവരിലേക്ക് ചിരി പടർത്താൻ കൂടുതലൊന്നും വേണ്ടിവന്നില്ല.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന വേളയിൽ ആരംഭിച്ച മയക്കുമരുന്നിനെതിരെയുള്ള പ്രചാരണപരിപാടിയായ ‘ക്ലീൻ ക്യാമ്പസ്, സേഫ് ക്യാമ്പസ്’ അംബാസഡർ മമ്മൂട്ടി ആയിരുന്നു.
Summary: Chief Minister Pinarayi Vijayan and actor Mammootty visited Oommen Chandy during his last birthday celebrations in Aluva in 2022. He was about to set off to Germany for expert treatment at that time