മാധ്യമപ്രവര്‍ത്തനത്തില്‍ പക്ഷപാതിത്വമുണ്ട്. രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലര്‍ കാര്യങ്ങള്‍ കാണുന്നത്. അതിന്റെ ഭാഗമായി അര്‍ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണ്. ഇത് ധാര്‍മികതയാണോ എന്ന് മാധ്യമ ലോകം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
''കേരളത്തിലും ഇന്ത്യയിലും വ്യാജവാർത്തകളാണ് പലയിടത്തും സത്യകഥകളായി മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. ഐതിഹ്യത്തെ ചരിത്രത്തിലേക്കും, വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും പടർത്താൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. അതിന് കൂട്ടുനിൽക്കുന്നു. നിഷ്പക്ഷം എന്ന് സ്വയം വിളിക്കുന്ന മാധ്യമങ്ങൾ നിർണായകഘട്ടത്തിൽ നിശ്ശബ്ദത പുലർത്തുന്നു."
advertisement
"പല വിദേശരാജ്യങ്ങളിലും മാധ്യമവാർത്തകളുടെ ആധികാരികത പരിശോധിക്കാൻ ഫാക്ട് ചെക്ക് സംവിധാനങ്ങളുണ്ട്. അത് കേരളത്തിലും നടപ്പാക്കേണ്ടി വരും. അത്തരം സ്വതന്ത്രസംരംഭങ്ങളെക്കുറിച്ച് കേരളത്തിലെ മാധ്യമപ്രവർത്തകർ തന്നെ ആലോചിക്കണം. ഒരു വിധ ഫാക്ട് ചെക്കുമില്ലാത്ത സംസ്ഥാനങ്ങളിലാണ് മാധ്യമപ്രവർത്തകർ ജയിലിലാകുന്നത് എന്നോർക്കണം. സിദ്ദിഖ് കാപ്പൻ തന്നെയാണ് ഇതിനുദാഹരണം'', മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഒരു പോലീസ് സ്‌റ്റേറ്റായി മാറുമെന്ന് കേരളത്തിലെ ഒരു മാധ്യമം ദേശീയ തലത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. സര്‍ക്കാരിന് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വാര്‍ത്താസമ്മേളനം നടത്തി പറയാറുണ്ട്. സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല. കോവിഡ് കാലത്ത് വാര്‍ത്താസമ്മേളനം നടത്തിയത് പി.ആര്‍ വര്‍ക്കാണെന്ന് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. .