Diwali 2020 | 'മനുഷ്യത്വത്തിന്റെ പ്രകാശന വേളയാക്കി ദീപാവലിയെ മാറ്റാൻ സാധിക്കട്ടെ'; ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
Last Updated:
മതസാഹോദര്യവും സമത്വവും ജനാധിപത്യമൂല്യങ്ങളും ഉയർത്തിപ്പിടിച്ചു കൊണ്ട് ദീപാവലി ആഘോഷിക്കാമെന്നും എല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ദീപാവലി ആശംസകൾ നേർന്നത്. മനുഷ്യത്വത്തിന്റെ പ്രകാശന വേളയാക്കി ദീപാവലിയെ മാറ്റാൻ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
നന്മയുടെ സന്ദേശമാണ് ദീപാവലിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതസാഹോദര്യവും സമത്വവും ജനാധിപത്യമൂല്യങ്ങളും ഉയർത്തിപ്പിടിച്ചു കൊണ്ട് ദീപാവലി ആഘോഷിക്കാമെന്നും എല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
You may also like:'പുത്ര ചെയ്തികളുടെ പാപഭാരം പേറി കോടിയേരി സ്ഥാനമൊഴിഞ്ഞു'; ഇതൊന്നും പിണറായിക്ക് ബാധകമല്ലേയെന്ന് ശോഭ സുരേന്ദ്രൻ [NEWS]M Shivashankar | ഇഡിക്ക് പിന്നാലെ കസ്റ്റംസും ശിവശങ്കറെ ചോദ്യം ചെയ്യും; മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന ആരോപണം അസംബന്ധമെന്ന് കസ്റ്റംസ് [NEWS] 'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും'; സിപിഎമ്മിനെ പരിഹസിച്ച് ടി.സിദ്ദിഖ് [NEWS]
മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്,
advertisement
'മനുഷ്യത്വത്തിന്റെ പ്രകാശന വേളയാക്കി ദീപാവലിയെ മാറ്റാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. നന്മയുടെ സന്ദേശമാണ് ദീപാവലിയുടേത്. എല്ലാ വിധത്തിലുമുള്ള വേർതിരിവുകൾക്കതീതമായി മതസാഹോദര്യവും സമത്വവും ജനാധിപത്യമൂല്യങ്ങളും ഉയർത്തിപ്പിടിച്ചു കൊണ്ട് ദീപാവലി ആഘോഷിക്കാം. എല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നു.'
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 13, 2020 10:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Diwali 2020 | 'മനുഷ്യത്വത്തിന്റെ പ്രകാശന വേളയാക്കി ദീപാവലിയെ മാറ്റാൻ സാധിക്കട്ടെ'; ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ