പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടു പോകുമെന്നാണ് സംഘപരിവാർ വ്യക്തമാക്കുന്നത്. പൗരത്വ നിയമം രാജ്യത്തിന് കേന്ദ്ര സർക്കാർ ഏൽപ്പിച്ച കനത്ത ആഘാതമാണ്. ബി ജെ പി വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് ഡീലിന്റെ ഭാഗമായാണെന്നും ബി ജെ പി സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിന്റെ രഹസ്യവും ഇതു തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
ഇടതുപക്ഷവും എൻ എസ് എസും ശത്രുപക്ഷത്തു നിൽക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നു. പിണറായി എൻ എസ് എസിനെതിരെ എന്തോ പറഞ്ഞുവെന്ന് ചിലർ പ്രചരിപ്പിച്ചു. അതിനു മറുപടിയെന്നോണം എൻ എസ് എസ് പ്രതിനിധിയും പ്രതികരിച്ചു. മന്നം ജയന്തിക്ക് അവധി പ്രഖ്യാപിക്കുന്നതിന് തടസ്സമായത് റിസർവ് ബാങ്ക് തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തലച്ചോറിൽ കൂടുതൽ കോശങ്ങൾ ഉണ്ടെങ്കിലും ബുദ്ധിശക്തി കൂടുതലുള്ളത് തേനീച്ചക്കല്ല, കാരണം ഇതാണ്
ഒരു കാലത്തുമില്ലാത്ത തരത്തിൽ എൽ ഡി എഫിന് ജനപിന്തുണ വർദ്ധിക്കുകയാണെന്നും സർക്കാർ തങ്ങൾക്കൊപ്പമുണ്ടെന്ന തോന്നലാണ് ഇതിനു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷുക്കിറ്റും ക്ഷേമ പെൻഷനും ഏപ്രിൽ ആറിന് മുൻപ് കൊടുക്കുന്നത് വോട്ടിനു വേണ്ടിയെന്നാണ് പറയുന്നത്. കുട്ടികൾക്കുള്ള അരി നൽകുന്നതിനെയും എതിർക്കുന്നു. കിറ്റ് വിഷുക്കിറ്റ് ആണെന്ന് ആരാണ് പറഞ്ഞത്. ഈസ്റ്റർ ഏപ്രിൽ നാലിനാണ്. ജനങ്ങൾ കഷ്ടപ്പെടണമെന്ന് എന്തിന് ശഠിക്കുന്നെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാനുള്ള മാനസികാസ്ഥയാണ് പ്രതിപക്ഷത്തിനെന്നും ഭക്ഷ്യ കിറ്റും ക്ഷേമ പെൻഷനും മുടക്കാൻ ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യസഭ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ചതിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. കേന്ദ്ര നിർദ്ദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. എന്താണ് മാറ്റി വയ്ക്കാൻ കാരണം എന്ന് പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയാണ് അതെന്നും അതിൽ ഇടപെടാൻ ഗവൺമെന്റിന് അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് നിയമസഭാംഗങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.