TRENDING:

ഫേസ് ഷീൽഡും മാസ്കും കൈയുറയും ധരിച്ച് മുഖ്യമന്ത്രിയെത്തി; ധർമ്മടത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Last Updated:

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ധർമ്മടം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ആണ് മുഖ്യമന്ത്രി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
advertisement

ജനങ്ങളിൽ നിന്നു ലഭിക്കുന്ന ആത്മാർത്ഥമായ പിന്തുണ നൽകുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വർഷങ്ങൾ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുമായി കൂടുതൽ മികവോടെ തങ്ങൾ മുന്നോട്ടു പോകും. ജനങ്ങളെ ചേർത്തു നിർത്തിക്കൊണ്ട് കേരളത്തിന്റെ ശോഭനമായ ഭാവിക്കായി ഇടതുപക്ഷം പ്രവർത്തിക്കുമെന്നും ആ ഉറപ്പ് തങ്ങൾ കാത്തു സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്,

ധർമ്മടം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജനങ്ങളിൽ നിന്നു ലഭിക്കുന്ന ആത്മാർത്ഥമായ പിന്തുണ നൽകുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മത്സരിക്കുന്നത്. പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വർഷങ്ങൾ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുമായി കൂടുതൽ മികവോടെ ഞങ്ങൾ മുന്നോട്ടു പോകും. ജനങ്ങളെ ചേർത്തു നിർത്തിക്കൊണ്ട് കേരളത്തിന്റെ ശോഭനമായ ഭാവിയ്ക്കായി ഇടതുപക്ഷം പ്രവർത്തിക്കും. ആ ഉറപ്പ് ഞങ്ങൾ കാത്തു സൂക്ഷിക്കും.

advertisement

Explained | അടിമുടി മാറി ബംഗാളിലെ ഇടതുപക്ഷം; ചുവപ്പ് പുതയ്ക്കാൻ പരസ്യവാചകങ്ങളിലും മാറ്റം

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയത്. കൈയുറയും മാസ്കും ഫേസ് ഷീൽഡും ധരിച്ച് ആയിരുന്നു മുഖ്യമന്ത്രി നാമനിർദ്ദേ പത്രിക സമർപ്പിക്കാൻ എത്തിയത്. വരണാധികാരിയായ കണ്ണൂർ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമീഷണർ (ജനറൽ) ബെവിൻ ജോൺ വർഗീസിന് മുമ്പാകെയാണ്‌ മുഖ്യമന്ത്രി പത്രിക സമർപ്പിച്ചത്‌.

'നിയമസഭയിലേക്ക് മത്സരിക്കാൻ ലതിക സുഭാഷ് യോഗ്യ, സീറ്റ് നൽകാത്തത് പാർട്ടിയുടെ വീഴ്ചയല്ല': ഉമ്മൻ ചാണ്ടി

advertisement

സി പി എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ നിന്ന് രാവിലെ 11.05 നാണ് മുഖ്യമന്ത്രി കളക്ടറേറ്റിൽ എത്തിയത്. രണ്ടു സെറ്റ് പത്രികകളാണ് നൽകിയത്. ഒന്നിൽ സി പി ഐ എം നേതാവും ധർമടം മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ പ്രതിനിധിയുമായ പി ബാലനും മറ്റൊന്നിൽ സി പി ഐ ദേശീയ കൗൺസിൽ അംഗം സി എൻ ചന്ദ്രനും നിർദേശിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സി പി എം ജില്ല സെക്രട്ടറി എം വി ജയരാജൻ, സി പി ഐ ദേശീയ കൗൺസിൽ സി എൻ ചന്ദ്രൻ എന്നിവരാണ് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എൽ ഡി എഫ് ജില്ല കൺവീനർ കെ പി സഹദേവൻ, നേതാക്കളായ എൻ ചന്ദ്രൻ, കെ കെ രാജൻ, അഡ്വ എ ജെ ജോസഫ്, രാജേഷ് പ്രേം എന്നിവരും കളക്ടറേറ്റിൽ എത്തിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫേസ് ഷീൽഡും മാസ്കും കൈയുറയും ധരിച്ച് മുഖ്യമന്ത്രിയെത്തി; ധർമ്മടത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories