കഴിഞ്ഞ ആഴ്ച അന്തരിച്ച എൻ. ദേവകിയമ്മയുടെ മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെയായിരുന്നു നടന്നത്. മരണാനന്തര ചടങ്ങുകൾക്ക് ശേഷമാണ് മന്ത്രി സജി ചെറിയാനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നിത്തലയുടെ വീട്ടിലെത്തിയത്. രമേശ് ചെന്നിത്തലയെയും കുടുംബാംഗങ്ങളെയും നേരിൽ കണ്ട് അദ്ദേഹം അനുശോചനം അറിയിച്ചു. കുറച്ച് സമയം വീട്ടിൽ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്.
രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയ വീഡിയോ മുഖ്യമന്ത്രി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. വീഡിയോയിൽ രമേശ് ചെന്നിത്തലയുടെ കൊച്ചു മകൻ മുഖ്യമന്ത്രിക്ക് മുത്തം കൊടുക്കുന്നതും കാണാം.
advertisement
മുൻ ചെന്നിത്തല പഞ്ചായത്തംഗം കൂടിയായിരുന്നു പരേതയായ എൻ. ദേവകിയമ്മ. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അധ്യാപകൻ) ഭാര്യയാണ്.
