TRENDING:

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പത്ത് ദിവസത്തോളം അമേരിക്കയിൽ

Last Updated:

മുഖ്യമന്ത്രിയുടെ ഓഫീസാണ് ഈ വിവരം അറിയിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം:  ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച (ജൂലൈ 5)  അമേരിക്കയിലേക്ക് തിരിക്കും. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ദുബായി വഴിയാണ് യാത്ര. യു എസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്.
ഫയൽ‌ ചിത്രം
ഫയൽ‌ ചിത്രം
advertisement

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വാർത്താ കുറിപ്പ്

നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച യുഎസിലേക്ക് തിരിക്കും. പത്ത് ദിവസത്തോളം ആയിരിക്കും അദ്ദേഹം അവിടെ ഉണ്ടാവുക.

ഇതും വായിക്കുക: വിദേശ വിദ്യാര്‍ഥികളുടെ വിസ യുഎസ് വീണ്ടും സ്വീകരിച്ചുതുടങ്ങി; സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ കർശന നിരീക്ഷണം

2018ലാണ് ആദ്യമായി ചികിൽസയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു. 2018 സെപ്റ്റംബറില്‍ തന്റെ ഒന്നാം സര്‍ക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പത്ത് ദിവസത്തോളം അമേരിക്കയിൽ
Open in App
Home
Video
Impact Shorts
Web Stories