ജയചന്ദ്രന്റെ വിശദീകരണത്തിന് ശേഷമാണ് ലോക്കൽ കമ്മിറ്റി നടപടിയെടുത്തത്. ഉച്ചയ്ക്ക് ശേഷം ചേർന്ന ഏരിയാ കമ്മിറ്റി യോഗം നടപടി അംഗീകരിച്ചു. ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിന് പുറമെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ജയചന്ദ്രനെ വിലക്കിയിട്ടുണ്ട്. കൂടാതെ, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഏരിയ തലത്തില്‍ അന്വേഷണ കമ്മീഷനെയും നിയോഗിച്ചു.
ജയചന്ദ്രനെതിരെ നടപടിയെടുക്കണമെന്ന് കമ്മിറ്റിയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ദത്ത് വിഷയത്തിൽ കുറച്ചു കൂടി ജാഗ്രത ജയചന്ദ്രൻ കാണിക്കേണ്ടതായിരുന്നു. അമ്മ അറിയാതെ കുട്ടിയെ ദത്തു നൽകിയത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്നും അംഗങ്ങൾ നിലപാടെടുത്തു. വട്ടപ്പാറ ബിജു കമ്മീഷൻ അധ്യക്ഷനും വേലായുധൻ നായർ, ജയപാൽ എന്നിവർ അംഗങ്ങളുമായാണ് കമ്മീഷനെ നിയോഗിച്ചത്.
advertisement
കൈക്കൂലി വാങ്ങുന്നതിനിടയിൽ പിആർഡി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
തിരുവനന്തപുരം: കൈക്കൂലി (Bribe) വാങ്ങുന്നതിനിടെ തിരുവനന്തപുരത്ത് (Thiruvananthapuram) പിആർഡി (PRD) ഉദ്യോഗസ്ഥനെ വിജിലൻസ് (Vigilance) പിടികൂടി. ഓഡിയോ- വിഡിയോ ഓഫീസറായ (Audio-Video Officer) ജി.വിനോദ് കുമാറിനെ (G Vinod Kumar)യാണ് പിടികൂടിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്ത് കാറിൽവച്ച് 25,000രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്നു വിജിലൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
സർക്കാരിനുവേണ്ടി ഓഡിയോ- വിഡിയോ പ്രോഗ്രാമുകൾ നിർമിച്ചു നൽകുന്ന സ്വകാര്യ സ്ഥാപനത്തിന് വിവിധ പ്രോഗ്രാമുകൾ നിർമിച്ചു നൽകിയ വകയിൽ 21 ലക്ഷം രൂപയുടെ ബിൽ നൽകാനുണ്ടായിരുന്നു. സ്ഥാപന ഉടമയായ രതീഷ് പലതവണ വിനോദ് കുമാറിനെ സമീപിച്ചെങ്കിലും ബിൽ മാറി നൽകിയില്ല.
നൽകേണ്ട തുകയുടെ 15 % തുകയായ 3.75 ലക്ഷംരൂപ നൽകിയാൽ ബിൽ മാറാമെന്ന് വിനോദ് കുമാർ അറിച്ചു. തുടർന്ന്, രതീഷ് വിജിലൻസിനെ സമീപിക്കുകയായിരുന്നു. ആദ്യഗഡുവായ 25,000രൂപ കൈമാറുന്നതിനിടെയാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
