Anupama Missing Baby| അനുപമയുടെ അച്ഛൻ ജയചന്ദ്രനെ CPM ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി; പാർട്ടി പരിപാടികളിലും വിലക്ക്; അന്വേഷണ കമ്മീഷനും

Last Updated:

തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും ദത്ത് വിഷയം ചർച്ച ചെയ്യാൻ വിളിച്ച സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി യോഗത്തില്‍ ജയചന്ദ്രന്‍ വിശദീകരിച്ചതായാണ് വിവരം.

ജയചന്ദ്രൻ, അനുപമ
ജയചന്ദ്രൻ, അനുപമ
തിരുവനന്തപുരം: ദത്തുവിവാദത്തില്‍ അനുപമയുടെ (Anupama) അച്ഛന്‍ പി എസ് ജയചന്ദ്രന് (PS Jayachandran) എതിരെ സിപിഎം (CPM) നടപടിയെടുത്തു. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ (Peroorkada Local Committee)നിന്ന് ജയചന്ദ്രനെ നീക്കി. പാര്‍ട്ടി പരിപാടികളില്‍ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്ന തീരുമാനവും എടുത്തു. പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്തുമെന്ന് ഏരിയാ സെക്രട്ടറി രാജലാൽ പ്രതികരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. വട്ടപ്പാറ ബിജു കമ്മീഷൻ അധ്യക്ഷനും വേലായുധൻ നായർ, ജയപാൽ എന്നിവർ അംഗങ്ങളുമായാണ് കമ്മീഷനെ നിയോഗിച്ചത്.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും ദത്ത് വിഷയം ചർച്ച ചെയ്യാൻ വിളിച്ച സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി യോഗത്തില്‍ ജയചന്ദ്രന്‍ വിശദീകരിച്ചു. എന്നാല്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് ജയചന്ദ്രന് എതിരെ വലിയ എതിര്‍പ്പുയര്‍ന്നു. വിഷയം ജയചന്ദ്രന് ശരിയായ രീതിയില്‍ കൈകാര്യ ചെയ്യാമായിരുന്നു എന്നാണ് ഉയര്‍ന്ന പൊതുഅഭിപ്രായം.
advertisement
രാവിലെ ലോക്കൽ കമ്മിറ്റി ചേർന്നെടുത്ത തീരുമാനം ഉച്ചയ്ക്ക് ശേഷം ചേരുന്ന ഏരിയാ കമ്മിറ്റി യോഗത്തില്‍ അംഗീകരിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ അനുപമയുടെ മൊഴി വനിതാ ശിശുവികസന വകുപ്പ് രേഖപ്പെടുത്തും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി വി അനുപമയാണ് മൊഴിയെടുക്കുന്നത്. വൈകിട്ട് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഓഫീസിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടിയെ കിട്ടാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി കിട്ടിയ രസീതുകളും മറ്റ് രേഖകളും ഹാജരാക്കാനും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് അനുപമയില്‍ നിന്ന് വകുപ്പ് വിവരങ്ങള്‍ തേടുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Anupama Missing Baby| അനുപമയുടെ അച്ഛൻ ജയചന്ദ്രനെ CPM ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി; പാർട്ടി പരിപാടികളിലും വിലക്ക്; അന്വേഷണ കമ്മീഷനും
Next Article
advertisement
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
  • പുതുക്കിപ്പണിത 5 നിലകളുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • പഴയ കെട്ടിടത്തിന്റെ തൂണുകളും ജാലകങ്ങളും ഉപയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു.

  • 15 കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന് അംഗങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചു.

View All
advertisement