Also Read- പ്ലസ് വൺ പ്രവേശനം മറ്റന്നാൾ; അപേക്ഷ നൽകിയാൽ സ്കൂളുകളെ മിക്സഡാക്കും: മന്ത്രി ശിവൻകുട്ടി
അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ഇത്തരത്തില്‍ പഠന വിനിമയ പ്രക്രിയയുടെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഒഴിവാക്കാനാകാത്ത ഒരു സാഹചര്യം നിലവിലുണ്ടായിരുന്നു ആയതിനാലാണ് മൊബൈല്‍ ഫോണുകള്‍ ഇത്തരത്തില്‍ കുട്ടികൾ വ്യാപകമായി ഉപയോഗിക്കേണ്ടി വന്നത്.
പഠന വിനിമയ പ്രക്രിയകള്‍ക്ക് അപ്പുറം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു മൂലം കുട്ടികള്‍ക്ക് അനവധി ആരോഗ്യ പ്രശ്നങ്ങള്‍ വന്നുചേരുന്നതായി സര്‍ക്കാരിന് ബോധ്യമുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
advertisement
അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല കുട്ടികളില്‍ പെരുമാറ്റ വൈകല്യങ്ങളും സാമൂഹ്യജീവിതത്തില്‍ അനാരോഗ്യകരമായ പ്രവണതകളും വളര്‍ത്തുന്നതില്‍ വളരെയധികം പങ്കു വഹിക്കുന്നുണ്ട്.
2022-23 അധ്യയനവര്‍ഷം സ്കൂളുകള്‍ ആരംഭിച്ച് കുട്ടികള്‍ നേരിട്ട് സ്കൂളില്‍ വന്ന് പഠനം നടത്തുന്ന സാഹചര്യം നിലവില്‍ വന്നതിനാലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പഠനം നടത്തേണ്ടതിന്‍റെ ആവശ്യകത ഒഴിവായതിനാലും സ്കൂള്‍ ക്യാമ്പസിനകത്തും ക്ലാസ്സ് റൂമിനകത്തും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കുകയാണ്. അധ്യാപകരും രക്ഷിതാക്കളും ഈ കാര്യത്തില്‍ നന്നായി ശ്രദ്ധിക്കേണ്ടതും അനാവശ്യവും അമിതവുമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളില്‍ ആരോഗ്യ മാനസിക പെരുമാറ്റ ദൂഷ്യങ്ങള്‍ക്ക് ഇടവരുത്തും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്- മന്ത്രി വ്യക്തമാക്കി.
സ്കൂളിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊബൈൽ ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തി 2012ലും സർക്കാർ ഉത്തരവിറക്കിയിരുന്നു. കോവിഡിനുശേഷം ക്ലാസുകൾ പൂർണമായും ഓഫ്‌ലൈനായ സാഹചര്യത്തിലാണു നിയന്ത്രണം കർശനമാക്കുന്നത്.