TRENDING:

പത്തനംതിട്ട നഗരസഭയിലെ ശുചീകരണത്തൊഴിലാളികളെ മര്‍ദിച്ച സിഐടിയു നേതാവ് അറസ്റ്റില്‍

Last Updated:

സിപിഎം കുമ്പഴ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ സക്കീര്‍ അലങ്കാരത്താണ് അറസ്റ്റിലായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട നഗരസഭയിലെ ശുചീകരണത്തൊഴിലാളികളെ മര്‍ദിച്ച സംഭവത്തില്‍ സിഐടിയു പ്രാദേശിക നേതാവ് അറസ്റ്റില്‍. സിപിഎം കുമ്പഴ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ സക്കീര്‍ അലങ്കാരത്താണ് അറസ്റ്റിലായത്. ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ന​ഗരസഭയിലെ കേശവന്‍, കുഞ്ഞുമോന്‍ എന്നീ ജീവനക്കാര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.
News18
News18
advertisement

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. നഗരസഭാ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം, ടൗണ്‍ സ്‌ക്വയറില്‍ ചട്ടം ലംഘിച്ച് കെട്ടിയ കൊടികള്‍ അഴിച്ച നഗരസഭാ ജീവനക്കാരെ സിഐടിയു നേതാക്കള്‍ മര്‍ദിക്കുകയായിരുന്നു. അഴിച്ച കൊടികള്‍ തിരികെ കെട്ടിക്കുകയും ചെയ്തു.

Also Read : തമിഴ് നാട്ടിൽ എമ്പുരാൻ ഇഫക്ട്? വിക്രം സിനിമ ‘വീര ധീര ശൂരൻ’ റിലീസ് മുടങ്ങി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിന്റെ തറക്കല്ലിടലിന്റെ ഭാഗമായിട്ടാണ് കൊടികള്‍ കിട്ടിയത്. ടൗണ്‍ സ്‌ക്വയറിലെ പരിപാടികളില്‍ കൊടി തോരണങ്ങള്‍ ഒഴിവാക്കണമെന്ന് നഗരസഭ കൗണ്‍സില്‍ അടക്കം തീരുമാനിച്ചതാണ്. ഇത് ലംഘിച്ചാണ് സിഐടിയു അവിടെ കൊടികള്‍ നിറച്ചത്. പരാതി വന്നതോടെ നഗരസഭാ സെക്രട്ടറി കൊടികള്‍ അഴിച്ചുമാറ്റാന്‍ ജീവനക്കാരെ അയച്ചപ്പോഴായിരുന്നു മര്‍ദനം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ട നഗരസഭയിലെ ശുചീകരണത്തൊഴിലാളികളെ മര്‍ദിച്ച സിഐടിയു നേതാവ് അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories