കട്ടകൾ അതിഥിത്തൊഴിലാളികൾ ഇറക്കരുത്, വേണമെങ്കിൽ വീട്ടുകാർക്ക് ഇറക്കാമെന്നായിരുന്നു സിഐിയു പ്രവർത്തകരുടെ നിലപാട്. ഇതിനെ തുടർന്ന് ഗൃഹനാഥനായ വിശ്വനാഥനും ഭാര്യ സംഗീതയും ചേർന്നാണ് കട്ടകൾ ഇറക്കി വച്ചത്. ഗൃഹനാഥനും ഭാര്യയും ചേർന്ന് കട്ടകൾ ഇറക്കി തീരുന്നത് വരെ സിഐടിയു പ്രവർത്തകർ കാവൽ നിൽക്കുകയും ചെയ്തു.
വീട്ടിലെ അറ്റകുറ്റപ്പണികൾക്കായാണ് കുറച്ച് കട്ടകൾ എത്തിച്ചത്. സിഐടിയു പ്രവർത്തകർ കട്ടകൾ ഇറക്കുന്നതുമായി സംബന്ധിച്ച് ഭീഷണി മുഴക്കിയെന്നും വിശ്വനാഥൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
October 26, 2024 12:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അതിഥിത്തൊഴിലാളികൾ 'സിമന്റ് കട്ട' ഇറക്കുന്നത് തടഞ്ഞ് CITU പ്രവർത്തകർ; ഒടുവിൽ ചുമട് ഇറക്കിയത് ഗൃഹനാഥനും ഭാര്യയും