TRENDING:

'നീ ഇനി ഇവിടെ ഓടണ്ട'; നവകേരള സദസ്സിൽ പങ്കെടുക്കാത്തതിന് ഓട്ടോ തൊഴിലാളിക്ക് CITU വിലക്ക്

Last Updated:

വര്‍ഷങ്ങളായി പാര്‍ട്ടി മെമ്പറും സി.ഐ.ടി.യു അംഗവുമാണ് രജനി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നവകേരള സദസിൽ പങ്കെടുക്കാത്തതിന്‍റെ പേരിൽ വനിത ഓട്ടോ തൊഴിലാളിയെ വിലക്കി സിഐടിയു യൂണിയൻ. തിരുവനന്തപുരം കാട്ടായിക്കോണം ജംഗ്ഷനിലെ ഓട്ടോ തൊഴിലാളിയായ മങ്ങാട്ടുക്കോണം സ്വദേശിനിയായ രജനിയെയാണ് സി.പി.എം-സി.ഐ.ടി.യു പ്രവര്‍ത്തകർ തടഞ്ഞത്.
advertisement

കഴക്കൂട്ടത്ത് നടന്ന നവകേരള സദസിൽ പങ്കെടുക്കാത്തതിലാണ് തടഞ്ഞത് എന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ അനാരോഗ്യം കാരണമാണ് തനിക്ക് പങ്കെടുക്കാൻ കഴിയാത്തതെന്നും രജനി പറയുന്നു. ഇതോടെയാണ് രജനിക്ക് വിലക്കേര്‍പ്പെടുത്തിയത്.

Also read-പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി രഘുനാഥ് ബിജെപിയിലേക്ക്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ എട്ടുവര്‍ഷമായി കാട്ടായികോണത്ത് ഓട്ടോ ഓടിക്കുന്നതാണ് രജനി. പതിവുപോലെ ഞായറാഴ്ച രാവിലെ ഓട്ടോ ഓടിക്കാൻ എത്തിയപ്പോഴാണ് സി.ഐ.ടി.യു കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞത്. എന്നാൽ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയാൽ സഹോദരനെയും ജോലിയിൽ നിന്ന് മാറ്റി നി‌ർത്തുമെന്നാണ് സിഐടിയു ഭീഷണി മുഴക്കുന്നത്. പാർട്ടിക്കെതിരല്ലെന്നും ഓട്ടോ ഓടാൻ അനുവദിച്ചാൽ മാത്രം മതിയെന്നുമാണ് രജനിയുടെ ആവശ്യം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നീ ഇനി ഇവിടെ ഓടണ്ട'; നവകേരള സദസ്സിൽ പങ്കെടുക്കാത്തതിന് ഓട്ടോ തൊഴിലാളിക്ക് CITU വിലക്ക്
Open in App
Home
Video
Impact Shorts
Web Stories