യുഡിഎഫുമായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ചര്‍ച്ച ചെയ്തിരുന്നുവെന്ന് സി കെ ജാനു പറഞ്ഞു. ജനാധിപത്യ രീതിയില്‍ മുന്നോട്ട് പോകുന്ന മുന്നണിയാണ് യുഡിഎഫ് എന്നും ജാനു പ്രതികരിച്ചു.
'പാര്‍ട്ടി യുഡിഎഫുമായി നീണ്ട ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് അസോസിയേറ്റ് അംഗത്വം. ഇത് സ്വാഗതാര്‍ഹമായ കാര്യമാണ്. നല്ല ജനാധിപത്യ സമീപനം ആണ് യുഡിഎഫ് സ്വീകരിച്ചത്. യുഡിഎഫിന് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം ഉണ്ട്. മനുഷ്യരാശിക്ക് വേണ്ടിയാണ് ജെആര്‍പി ഈ നിലപാട് എടുത്തത്'- സി കെ ജാനു പറഞ്ഞു.
advertisement
ജാനുവിന്റെ പാര്‍ട്ടിക്ക് പുറമേ പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോണ്‍ഗ്രസിനെയും അസോസിയേറ്റഡ് കക്ഷിയായി ഉള്‍പ്പെടുത്താനാണ് ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. യുഡിഎഫിന്റെ അടിത്തറ വിപുലീകരണമായിരുന്നു ഇന്ന് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ മുന്നണിയുടെ ഭാഗമാകാന്‍ താല്‍പര്യം കാണിച്ചിരുന്നവരെ യുഡിഎഫിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാൽ, ഇതിനു പിന്നാലെ യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തുവന്നിരുന്നു.
