സി കെ ജാനു നാലര ലക്ഷം രൂപ കൽപ്പറ്റ മുൻ എംഎൽഎയും സിപിഎം നേതാവുമായ സി കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് നൽകിയതായി വെളിപ്പെടുത്തൽ ഉണ്ടായത്. എൻ ഡി എ സ്ഥാനാർഥിയാകാൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് വാങ്ങിയ പത്തു ലക്ഷം രൂപയിൽ നാലര ലക്ഷം രൂപ ശശീന്ദരന്‍റെ ഭാര്യയ്ക്ക് ജാനു നൽകിയതായാണ് ആരോപണം. എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ കടം വാങ്ങിയ പണമാണ് ജാനു ഭാര്യയ്ക്ക് നൽകിയതെന്ന് സി കെ ശശീന്ദ്രൻ പ്രതികരിച്ചു. തീർത്തും സുതാര്യമായ രീതിയിലാണ് പണം കൈമാറിയതെന്നും അദ്ദേഹം അറിയിച്ചു.
advertisement
Also Read- 'സി.കെ ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല; ഞാന്‍ ഒരു രൂപ പോലും കൊടുത്തിട്ടില്ല': കെ സുരേന്ദ്രൻ
വാഹനം വാങ്ങുന്നതിനായി 2019ൽ താൻ സി കെ ജാനുവിന് പണം നൽകിയതെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു. ഇതിൽ ഒന്ന രലക്ഷം രൂപ 2020ൽ അക്കൌണ്ടിലൂടെ സി കെ ജാനു മടക്കി നൽകിയിരുന്നു. ശേഷിച്ച ഒന്നര ലക്ഷം രൂപയാണ് ഇപ്പോൾ നൽകിയതെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു. വാഹനം വാങ്ങാൻ കുറച്ചു പണം വായ്പയായി നൽകാമോയെന്ന് ചോദിച്ചാൻ ജാനു തന്നെ സമീപിച്ചത്. ആദ്യം അവരെ ഡ്രൈവേഴ്സ് യൂണിയൻ സൊസൈറ്റിയിലേക്ക് അയച്ചു. എന്നാൽ എന്തുകൊണ്ടോ അവിടെ നിന്ന് വായ്പ ലഭിച്ചില്ല. ഇതോടെയാണ് 2019 ഒക്ടോബറിൽ അക്കൌണ്ട് വഴി മൂന്നു ലക്ഷം രൂപ നൽകിയത്. ജാനുവുമായി നടന്ന എല്ലാ പണമിടപാടും അക്കൌണ്ട് വഴിയായിരുന്നുവെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ കെ സുരേന്ദ്രൻ നൽകിയ പണം സി കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് നൽകിയതായി പി കെ നവാസ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇതിന്‍റെ തെളിവ് കൈവശമുണ്ടെന്നും നവാസ് പൊലീസിനോട് പറഞ്ഞു. നാലര ലക്ഷം രൂപയാണ് ഇത്തരത്തിൽ കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതോടെയാണ് പ്രതികരണവുമായി സി കെ ശശീന്ദ്രൻ രംഗത്തെത്തിയത്.
