ചാൻസലറുടെ നോമിനിയായി ഒരാളെ നിർദ്ദേശിക്കാമോ എന്ന അഭ്യർത്ഥനയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ രാജഭവനിൽ എത്തി കണ്ടിരുന്നതായാണ് ഗവർണറുടെ വെളിപ്പെടുത്തൽ. ഇക്കാര്യം എഴുതി നൽകാൻ കഴിയുമോ എന്ന് ബാലഗോപാലിനോട് ആവശ്യപ്പെട്ടു. തന്റെ നോമിനിയെ നിർദ്ദേശിക്കാൻ മന്ത്രി ആരാണെന്നും ഗവർണർ ന്യൂസ് 18 നോട് പറഞ്ഞു.
പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതി ലാൽ ഐഎഎസ് നിരപരാധിയാണെന്ന് തനിക്ക് അറിയാമായിരുന്നു. എന്നാൽ ലക്ഷമണ രേഖ കടക്കരുതെന്ന താക്കീതാണ് വിഷയത്തിൽ സർക്കാരിന് നൽകിയത്. ചരിത്രകാരൻ ഇർഫാൻ ഹബീബ് സ്ഥിരം പ്രശ്നക്കാരാണെന്നും ഗവർണർ പറഞ്ഞു. ഉത്തർ പ്രദേശിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇർഫാൻ ഹബീബ് പങ്കെടുത്തിരുന്നെങ്കിലും ഒരു പ്രശ്നവും ഉണ്ടായില്ല. അവിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. ചരിത്ര കോൺഗ്രസിൽ ഗുരുതര ഇന്റലിജൻസ് വീഴ്ച ഉണ്ടായി.
advertisement
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിരന്തരം നിയമലംഘനം നടത്തിയതുകൊണ്ടാണ് ക്രിമിനൽ എന്ന് വിളിക്കേണ്ടിവന്നത്. കണ്ണൂർ വിസിക്കെതിരെ നടപടിയെടുക്കും. ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരെ നടപടിയെടുക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണ്.
സർവകലാശാല നിയമനങ്ങളിൽ സ്വജനപക്ഷപാതമാണ് നടക്കുന്നത്. അധികാരികൾക്ക് പ്രിയപ്പെട്ടവർ നിയമിക്കപ്പെടുന്നു. അധികാരികൾക്ക് പ്രിയപ്പെട്ടവർ നിയമിക്കപ്പെടുന്നു. പ്രിയ വർഗീസിന് യോഗ്യത ഇല്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തംമാണ്. അധികാരത്തിൽ ഇരിക്കുന്നവരുടെ ബന്ധുക്കൾക്ക് നിയമനം നൽകുന്നു. താൻ രാഷ്ട്രീയത്തിന് എതിരല്ല. എന്നാൽ രാഷ്ട്രീയ നേതാക്കളുടെ തെറ്റുകൾ ചൂണ്ടിക്കാട്ടും.
തന്റെ അധികാരങ്ങൾ വെട്ടികുറയ്ക്കാൻ സർക്കാരിന് അധികാരമില്ല. താൻ രാഷ്ട്രപതിയുടെ പ്രതിനിധിയാണെന്നും ഗവർണർ പറഞ്ഞു.