ലോകസഭയിലവതരിപ്പിച്ച സ്വകാര്യബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടത്. ദി സ്റ്റേറ്റ് ക്യാപിറ്റൽ റീലൊക്കേഷൻ ബിൽ 2023 ലൂടെയാണ് ഹൈബി ഈഡൻ 2023 മാര്‍ച്ച് 9ന് ലോകസഭയില്‍ ആവശ്യമുന്നയിച്ചത്.
Also Read- തോട്ടിയ്ക്ക് പിഴയിട്ട ശേഷം KSEB മൂന്നാമത്തെ MVD ഓഫീസിന്റെ ഫ്യൂസൂരി
ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിന്മേൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി കേന്ദ്ര സർക്കാർ മാര്‍ച്ച് 31 ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ആവശ്യം നിരാകരിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കിയത്.
advertisement
കൃത്യമായ ഗൃഹപാഠം നടത്താതെ ഹൈബി ഈഡന്‍ തയ്യാറാക്കിയ ഈ ബില്ല് പ്രാവര്‍ത്തകമായാല്‍ സെക്രട്ടറിയേറ്റും അതിന്റെ അനുബന്ധ നിര്‍മ്മാണങ്ങള്‍ക്കുമായി കോടാനുകോടി രൂപ വേണ്ടി വരും. ഈ ആവശ്യമാണ് മുഖ്യമന്ത്രി 27നു ഫയല്‍ പരിശോധിച്ചു തള്ളിയത്.