ചൊവ്വാഴ്ചത്തെ വാർത്താസമ്മേളനത്തിലും നിശ്ചയിച്ച സമയത്തു തന്നെ സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാൽ, കോവിഡ് പകരുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റി വെയ്ക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗൺ തീരുന്നതിനു മുമ്പ് തന്നെ സർക്കാർ പരീക്ഷകളുമായി മുന്നോട്ടു പോകുന്നതിൽ രക്ഷിതാക്കളും അതൃപ്തി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ നിശ്ചയിച്ച സമയത്തു തന്നെ നടത്തുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരുത്തിയിരിക്കുന്നത്.
അതേസമയം, വൈകി വന്ന വിവേകത്തിന് നന്ദിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കാൻ 24 മണിക്കൂർ വേണം. പ്രതിപക്ഷവും രക്ഷിതാക്കളും ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഗൗനിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.
advertisement
പരീക്ഷകള്‍ തുടങ്ങുന്നതിനാല്‍ ആവശ്യമായ സജജീകരണങ്ങള്‍ - ബസുകള്‍ ഉള്‍പ്പെടെ - വേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.