ശബരിമലയില്‍ യുവതി പ്രവേശിച്ചാൽ ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ നേതാക്കൾ ഇവിടെയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരും ആത്മഹത്യ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇത്തരമൊരു കാര്യത്തിന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞത് പരിഹാസ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ ദർശനത്തിന് എത്തിയ യുവതികളെ നൂലിൽക്കെട്ടി താഴ്ത്തിയതല്ല. ദർശനത്തിന് എത്തിയ യുവതികളെ ഭക്തർ ആരും തടഞ്ഞില്ല. അയ്യപ്പനെ ദർശിക്കാൻ അവർക്ക് ഒരു തടസവും ഉണ്ടായില്ല. അവിടെ പ്രശ്നമുണ്ടാക്കുന്നത് സംഘപരിവാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചന്ദ്രൻ ഉണ്ണിത്താന്‍റേത് ആസൂത്രിത കൊലപാതകം: റിമാൻഡ് റിപ്പോർട്ട്
advertisement
യുവതികള്‍ മലചവിട്ടിയതിന് ശേഷം മണിക്കൂറുകളോളം ഒരുതരത്തിലുള്ള പ്രതിഷേധവുമുണ്ടായില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രശ്നമുണ്ടാക്കാൻ സംഘപരിവാർ ആസൂത്രിത നീക്കം നടത്തി. കേരളത്തിൽനിന്നുള്ള ബിജെപി എം.പി സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് പറയുന്നു. പിന്നെന്തിനാണ് നാട്ടിൽ അക്രമം അഴിച്ചുവിട്ടത്. പരിശീലനം ലഭിച്ച അക്രമികളെ സംഘപരിവാർ രംഗത്തിറക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടുകാർ പ്രതിരോധം തീർത്ത് രംഗത്തെത്തിയതോടെ ഇവർ ഓടുന്ന കാഴ്ചയാണ് കണ്ടത്. വനിതാ മതില്‍ ചരിത്രമായതിന്റെ അസഹിഷ്ണുതയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.