ചന്ദ്രൻ ഉണ്ണിത്താന്‍റേത് ആസൂത്രിത കൊലപാതകം: റിമാൻഡ് റിപ്പോർട്ട്
Last Updated:
പത്തനംതിട്ട: ചന്ദ്രൻ ഉണ്ണിത്താന്‍റേത് ആസൂത്രിത കൊലപാതകം എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊല ചെയ്യണമെന്ന ലക്ഷ്യത്തോടെ പ്രതികൾ നേരത്തെ നേരത്തെ കെട്ടിടത്തിന് മുകളിൽ തമ്പടിച്ചു. കരിങ്കല്ലും, ഇഷ്ടിക കക്ഷണങ്ങളും പ്രകടനത്തിന് നേരെ വലിച്ചെറിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. മാർച്ച് കടന്നുപോകുന്ന സമയത്ത് കല്ലും ഇഷ്ടികകഷണങ്ങളും വലിച്ചെറിയുകയായിരുന്നു. ഈ കല്ലേറിലാണ് ചന്ദ്രന് പരിക്കേൽക്കുന്നതും പിന്നീട് മരണം സംഭവിക്കുന്നതും. തലയോട്ടിക്ക് മാരകമായ ക്ഷതമേറ്റെന്നും ഇതാണ് മരണകാരണമായതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കൊല്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് തുടരെത്തുടരെ പ്രതികൾ പ്രകടനത്തിനുനേരെ കല്ലെറിയുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത കണ്ണൻ, അജു എന്നിവരെ ഇന്ന് അടൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചന്ദ്രൻ ഉണ്ണിത്താന്‍റെ മരണകാരണം ഹൃദയാഘാതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. റിമാൻഡ് റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ഹൃദയാഘാതമാണ് മരണകാരണമെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുകയാണ്.
advertisement
ബുധനാഴ്ച വൈകിട്ട് ശബരിമല കർമസമിതി പന്തളത്ത് നടത്തിയ പ്രകടനത്തിന് നേരെ ഉണ്ടായ കല്ലേറിൽ പരിക്കേറ്റ കുരമ്പാല സ്വദേശിയായ ചന്ദ്രൻ ഉണ്ണിത്താൻ(54) ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ മരണമടയുകയായിരുന്നു. രാത്രി 11 മണിയോടെ മരണം സംഭവിച്ചത്. ബേക്കറിയിലെ പാചകക്കാരനായിരുന്നു ചന്ദ്രൻ ഉണ്ണിത്താൻ. ഭാര്യ വിജയമ്മ. മകൾ അഖില.
പന്തളം- മാവേലിക്കര റൂട്ടിലുള്ള സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നാണ് നേരെ കല്ലേറ് ഉണ്ടായത് എന്നും അതിനു പിന്നിൽ സിപിഎം ആണെന്നും ശബരിമല കർമസമിതി ആരോപിച്ചിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2019 6:35 PM IST