ഖുറാന്‍ വേണമെന്ന് ജലീല്‍ ആവശ്യപ്പെട്ടിട്ടില്ല. സക്കാത്ത് വേണമെന്നും ആവശ്യപ്പെട്ടിട്ടില്ല. ഖുറാന്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജലീലിനെയാണ് യുഎഇ കോണ്‍സുലേറ്റ് അധികൃതര്‍ ബന്ധപ്പെട്ടത്. ഇക്കാരണത്താല്‍ കോണ്‍ഗ്രസും ബിജെപിയുമെല്ലാം അദ്ദേഹത്തിനെതിരെ പരാതി കൊടുത്തതാണ് അന്വേഷണത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ അറിയാനാണ് എന്‍ഐഎ വിളിപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്തത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ മുതലാണ് കെടി ജലീലിനെ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് വെച്ച് ചോദ്യം ചെയ്തത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 17, 2020 8:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KT Jaleel| പരാതി വന്നാല്‍ അന്വേഷണ ഏജന്‍സികള്‍ വ്യക്തത തേടും; ജലീൽ തെറ്റുചെയ്‌തെന്ന് കരുതുന്നില്ല: മുഖ്യമന്ത്രി