TRENDING:

ICC World Cup | 'ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിന് അഭിനന്ദനങ്ങള്‍; ഇന്ത്യന്‍ ടീം തിരിച്ചുവരട്ടെ എന്നാശംസിക്കുന്നു'; മുഖ്യമന്ത്രി പിണറായി വിജയൻ

Last Updated:

കിരീടം നേടാന്‍ വലിയ സാദ്ധ്യതകള്‍ കല്‍പിച്ചിരുന്ന ഇന്ത്യന്‍ ടീമിന്‍റെ പരാജയം അപ്രതീക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏകദിന ലോകകപ്പ് നേട്ടത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാജയപ്പെട്ടെങ്കിലും കൂടുതല്‍ നേട്ടങ്ങളും വിജയവും കൈവരിക്കാനുള്ള കരുത്തോടെ ഇന്ത്യന്‍ ടീം തിരിച്ചുവരട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. നവകേരള സദസിനിടെ കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇരുടീമുകള്‍ക്കും മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നത്.
advertisement

മുഖ്യമന്ത്രിയുടെ വാക്കുകള്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘ക്രിക്കറ്റ് ലോകകപ്പ് വാര്‍ത്തകളാണല്ലോ ഇന്ന് എല്ലായിടത്തും. കപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിന് അഭിനന്ദനങ്ങള്‍. ആതിഥേയരും ശക്തരുമായ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ വിജയം കൈവരിച്ചത്. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒരുപോലെ തിളങ്ങിയ ലോകകപ്പായിരുന്നു ഇത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് കീഴില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച ടീമില്‍ വിരാട് കോഹ്ലിയുടെയും മുഹമ്മദ് ഷമിയുടെയും നേട്ടങ്ങള്‍ എടുത്തു പറയേണ്ടതാണ്. കിരീടം നേടാന്‍ വലിയ സാദ്ധ്യതകള്‍ കല്‍പിച്ചിരുന്ന ഇന്ത്യന്‍ ടീമിന്‍റെ പരാജയം അപ്രതീക്ഷിതമാണ്. കൂടുതല്‍ നേട്ടങ്ങളും വിജയവും കൈവരിക്കാനുള്ള കരുത്തോടെ ഇന്ത്യന്‍ ടീം തിരിച്ചുവരട്ടെ എന്നാശംസിക്കുന്നു’.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ICC World Cup | 'ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിന് അഭിനന്ദനങ്ങള്‍; ഇന്ത്യന്‍ ടീം തിരിച്ചുവരട്ടെ എന്നാശംസിക്കുന്നു'; മുഖ്യമന്ത്രി പിണറായി വിജയൻ
Open in App
Home
Video
Impact Shorts
Web Stories