മന്ത്രി റിയാസും വീണാ വിജയനും ദുബായ് കൂടാതെ, ഇന്‍ഡോനേഷ്യയും സിംഗപ്പൂരും സന്ദര്‍ശിക്കും. 19 ദിവസത്തേക്കാണ് റിയാസിന് യാത്രാ അനുമതി. മേയ് 21ന് ശേഷം അദ്ദേഹവും കുടുംബവും നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന.
സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ചുനല്‍കിയ അപേക്ഷയില്‍ മുഖ്യമന്ത്രിക്ക് കേന്ദ്രസര്‍ക്കാര്‍ യാത്രാനുമതി നല്‍കിയിരുന്നു. എന്നാല്‍, യാത്രാതീയതിയെക്കുറിച്ച് വ്യക്തതതേടിയതായാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ഓഫീസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സര്‍ക്കാര്‍തന്നെ യാത്രസംബന്ധിച്ച് വാർത്താക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ ഇത്തവണ ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
May 06, 2024 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രി കുടുംബസമേതം ദുബായിലേക്ക്; മന്ത്രി പി.എ. മുഹമ്മദ് റിയാസും വീണയും മൂന്ന് രാജ്യങ്ങൾ സന്ദർശിക്കും