12 ദിവസത്തെ വിദേശ സന്ദര്‍ശനത്തിനുശേഷം കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. പനിയെ തുടർന്ന് വീട്ടിൽ വിശ്രമിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായാണ് പങ്കെടുത്തത്.
ഈ മാസം അവസാനം വിരമിക്കുന്ന ചീഫ് സെക്രട്ടറി വി പി ജോയിക്കും, പൊലീസ് മേധാവി അനില്‍കാന്തിനും പകരക്കാര്‍ ആരാണെന്ന കാര്യം ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. അടുത്ത മന്ത്രിസഭാ യോഗത്തിലാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
അതേസമയം സംസ്ഥാനത്ത് പനി വ്യാപനം ശക്തമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പതിനായിരത്തിലേറെ പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഡെങ്കിപ്പനി, എലിപ്പനി, വൈറൽപ്പനി, ടൈഫോയ്ഡ്, എച്ച് വൺ എൻ വൺ എന്നീ പനികളാണ് വ്യാപകമായി കണ്ടുവരുന്നത്. ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ അഞ്ച് പേർ മരിച്ചു. എലിപ്പനി ബാധിനും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണമടയുന്നവരിൽ ഏറെയും 50 വയസിന് മുകളിലുള്ളവരും കുട്ടികളുമാണ്.
advertisement