'സര്‍വ്വകക്ഷിയോഗം നടക്കുകയുണ്ടായി. യോഗത്തില്‍ എല്ലാവരും പങ്കെടുത്തു. പ്രധാനപ്പെട്ടവരെല്ലാം തന്നെ പങ്കെടുക്കുകയുണ്ടായി. കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്തു. സുപ്രീം കോടതി വിധി. മിനിയാന്നുണ്ടായ റിവ്യൂ പെറ്റീഷന്റെയും റിട്ട് പെറ്റീഷന്റെയും കാര്യത്തില്‍ സുപ്രീംകോടതി എടുത്ത നിലപാട്, അതോടൊപ്പം ഇന്നലെ വീണ്ടും വേഗം കേള്‍ക്കണമെന്ന് പറഞ്ഞ് സുപ്രീം കോടതിയുടെ മുന്നില്‍ ചെന്നപ്പോള്‍ സുപ്രീം കോടതി എടുത്ത നിലപാട്, ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ എന്താണ് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുക, എന്താണ് നാം ചെയ്യേണ്ടത്, എന്നാണ് പൊതുവേ ആലോചിച്ച കാര്യം. അങ്ങനെ കാര്യങ്ങള്‍ ഇന്നത്തെ നിലയില്‍ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി സര്‍ക്കാരിനു വേണ്ടി കാര്യങ്ങള്‍ അവതരിപ്പിച്ചു. അപ്പോള്‍ പ്രതിപക്ഷവും അതേപോലെതന്ന ബിജെപിയും എടുത്ത നിലപാട് സമാനമായിരുന്നു.
advertisement
പ്രതിപക്ഷ നേതാവ് സംസാരിച്ചു. പിന്നീട് ബിജെപിയുടെ പ്രസിഡന്റ് ശ്രീധരന്‍പിള്ളയും സംസാരിച്ചു. ചില കാര്യങ്ങള്‍ അവര്‍ ഉന്നയിച്ചത് ശബരിമല വിഷയത്തില്‍ സര്‍ക്കാറൊരു മുന്‍വിധിയോടെയാണ് സമീപിച്ചതെന്നാണ്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന് ഇതില്‍ യാതൊരു മുന്‍വിധിയും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ എടുത്ത നിലപാടെന്താ, കോടതി എന്താണോ പറഞ്ഞത് ആ നിലപാട് നടപ്പിലാക്കുക എന്നാണ്. അപ്പോള്‍ നേരത്തെ ഹൈക്കോടതി വിധി വന്നപ്പോള്‍ തൊണ്ണൂറ്റി ഒന്നിലാണ് ആ വിധി വന്നത്. ആ വിധി നടപ്പിലാക്കാനാണ് സര്‍ക്കാരുകള്‍ തയ്യാറായത്.
ആരാണ് തൃപ്തി ദേശായി; അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നോ?: പിണറായി
96 ല്‍ 2006 ല്‍ ഇപ്പോ സെപ്റ്റംബര്‍ 28 വരെയുള്ള രണ്ട് വര്‍ഷത്തിലധികമുള്ള കാലയളവില്‍. എല്‍ഡിഎഫ് സര്‍ക്കാരാണ് ഇവിടെ അധികാരത്തില്‍ ഉണ്ടായിരുന്നത്. അപ്പോള്‍ ആ വിധി അനുസരിച്ചാണ് കാര്യങ്ങള്‍ നടപ്പിലാക്കിയത്. അപ്പോള്‍ ആ വിധിക്ക് എന്തെങ്കിലും വ്യതിയാനം വരുത്താന്‍ സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയില്ല. എവിടെയങ്കിലും അപ്പിലു പോകുവോ മറ്റുകാര്യങ്ങളോ ഒന്നും ചെയ്തില്ല. ഇക്കാര്യത്തില്‍ ഒരു മുന്‍വിധിയുമില്ല. ഇപ്പോള്‍ സുപ്രീംകോടതി ഇങ്ങനെ വിധിച്ചു, ആ വിധി നടപ്പിലാക്കുന്നു. ഇനി നാളെ സുപ്രീംകോടതി മറ്റൊരു കാര്യം പറയുകയാണോ സര്‍ക്കാരെന്ന നിലക്ക് അതായിരിക്കും നടപ്പിലാക്കുക.
ഞങ്ങള്‍ക്ക് അഭിപ്രായം വേറെ കാണുമായിരിക്കും. പക്ഷേ സര്‍ക്കാരെന്ന നിലയ്ക്ക് നടപ്പിലാക്കുന്നത് സുപ്രീംകോടതിയുടെ വിധിയായിരിക്കും. ഇതാണ് ഞങ്ങടെ നിലപാട് അതില്‍ ഒരു മുന്‍വിധിയുമില്ല. എന്നത്് പറഞ്ഞു. പിന്നെ അതില്‍ തന്നെ മറ്റൊരു ഭാഗമാണ് ദുര്‍വാശി കാണിക്കുന്നു എന്നത്. ഇതൊരു ദുര്‍വാശിയുടെ പ്രശ്‌നമല്ല. നമ്മുടെ രാജ്യം ഒരു ജനാധിപത്യം സംവിധാനം നിലനില്‍ക്കുന്ന രാജ്യമാണ് ഒരു നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണ്. സുപ്രീംകോടതി വിധി നടപ്പിലാക്കല്‍ ഒരു ദുര്‍വാശിയായി കണക്കാക്കേണ്ട കാര്യമല്ല. അങ്ങിനെയൊരു ദുര്‍വാശിയും ഇക്കാര്യത്തില്‍ ഇല്ല. ഞങ്ങള്‍ക്ക് ഒറ്റ കാര്യമേയുള്ളു. സുപ്രീംകോടതി വിധിച്ചിരിക്കുന്നു എന്നത് കൊണ്ട് അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. മറ്റൊരുവാശിയും ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇല്ല. ഇതും വ്യക്തമാക്കുകയുണ്ടായി.
"യുവതികൾക്ക് പ്രവേശിക്കാൻ പ്രത്യേക ദിവസങ്ങൾ പരിഗണിക്കും"
ഇവിടെ വിശ്വാസികളുടെ പ്രശ്‌നത്തില്‍. വിശ്വാസികള്‍ക്ക് എല്ലാവിധ സംരക്ഷണവും കൊടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ വിശ്വാസികളുടെ ഒപ്പമാണ്. ഒരു ആശങ്കയും അക്കാര്യത്തില്‍ ഉണ്ടാവേണ്ടതില്ല. ശബരിമലയുടെ കാര്യത്തില്‍ ശബരിമല കൂടുതല്‍ യശസ്സോടെ ഉയര്‍ന്നു വരിക എന്നത് തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കും. എല്ലാതരത്തിലും ഇപ്പോള്‍ തന്നെ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ട്.
സര്‍ക്കാര്‍ റിവ്യൂ നടത്തിയിട്ടുണ്ട്. പ്രളയ ദുരന്തത്തിന് ശേഷം പ്രത്യേക സാഹചര്യമാണുണ്ടായത്. വലിയ നാശനഷ്ടമുണ്ടായി എങ്കിലും അതിവേഗതയില്‍ കുറേകാര്യങ്ങള്‍ അവിടെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതോടുകൂടി അവസാനിപ്പിക്കുകയല്ല. തുടര്‍ന്നും ഫലപ്രദമായ നടപടികള്‍ ശബരിമലയെ നല്ല നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും എന്ന് തന്നെയാണ് കണ്ടിട്ടുള്ളത്.
കാതലായ പ്രശ്‌നം യുവതിപ്രവേശനവുമായി ബന്ധപ്പെട്ടുള്ളതാണ്. യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വേറെ ഓപ്ഷന്‍ ഇല്ല. സുപ്രീംകോടതി ഞങ്ങള്‍ 22 ാം തീയതി കേള്‍ക്കുെമന്ന് മാത്രമല്ല പറഞ്ഞത്. അതിന്റെ പിന്നിലെ തുറന്നൊരു വാചകം എല്ലാവരും വായിച്ചതാണല്ലോ. ഞങ്ങള്‍ വ്യക്തമാക്കുകയാണ് എന്ന് പറയുകയാണ്. എന്നിട്ട് പറയുകയാണ് സെപ്റ്റംബര്‍ 28 ന്റെ ജഡ്ജ്‌മെന്റ് അതേപോലെതന്നെ നിലനില്‍ക്കുകയാണ്. അപ്പോ വേറെ ഓപ്ഷന്‍ സര്‍ക്കാരിന്റെ മുന്നിലില്ല. ആ വിധി അതേപോലെ നിലനില്‍ക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. അതിന്റെ അര്‍ത്ഥം 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്തീകള്‍ക്ക് ശബരിമലയില്‍ വരാന്‍ അവകാശം ഉണ്ട് എന്നാണ്.
അപ്പോള്‍ നമുക്കത് പാലിക്കാതിരിക്കാന്‍ പറ്റില്ല. നമുക്ക് ചെയ്യാവുന്നത് സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ നടത്തിയ ഒരു അഭ്യര്‍ത്ഥന ഇക്കാര്യത്തില്‍ നമുക്കൊരു ക്രമീകരണം ഉണ്ടാക്കാം എന്നാതാണ്. അത് ശബരിമലയുമായി ബന്ധപ്പെട്ട ആള്‍ക്കാരുമായി ചര്‍ച്ചചെയ്ത് നമുക്ക് ആവശ്യമായ നടപടികളെടുക്കാം എന്ന് പറഞ്ഞ് യോഗം അവസാനിപ്പിച്ചു. അവസാനിച്ച് കഴിഞ്ഞപ്പോ പ്രതിപക്ഷ നേതാവ് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് സര്‍വകക്ഷി യോഗത്തില്‍ നിന്ന് ഞങ്ങള്‍ ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞു.
അപ്പോ യോഗം അവസാനിച്ചല്ലോ പിന്നയെന്ത് ഇറങ്ങിപ്പോവാനാണ്. എങ്കിലും അദ്ദേഹം പറഞ്ഞതങ്ങിനെയാണ് ഇറങ്ങിപ്പോകുന്നെന്ന്. പിന്നെ ഇത് ശരിയായ നിലപാടല്ല എന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടും പറഞ്ഞു. ഇതല്ലാത്ത വേറൊരു നിലപാടും സ്വീകരിക്കാന്‍ ആകില്ലെന്ന് സര്‍ക്കാരും പറഞ്ഞു. ഇതില്‍ ബഹുജനസമക്ഷം സര്‍ക്കാരിന് ഒരു കാര്യം മാേ്രത പറയാനുള്ളു. നിയമവാഴ്ചയുള്ള ഒരു രാജ്യം എന്ന നിലക്ക് ഇതല്ലാതെ ഒരു നിലപാട് സര്‍ക്കാരിന് സ്വീകരിക്കാനാവില്ല. ഇത് വിശ്വാസികളുടെ വിശ്വാസ സംരക്ഷണത്തിന് മുന്‍തൂക്കം കൊടുക്കുന്ന സര്‍ക്കാര് തന്നെയാണ്. അതേസമയം സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്. ഭരണഘടനാ മൂല്യങ്ങള്‍, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കാന്‍ പാടില്ല എന്നുള്ളതാണ്.
മൗലികാവകാശങ്ങള്‍ നമ്മുടെ സാധാരണഗതിയിലുള്ള വിശ്വാസങ്ങള്‍ക്ക് മേലെയുള്ളത് തന്നെയാണെന്ന് നമ്മള്‍ കാണണം. ഞങ്ങളുടെ വിശ്വാസമാണ് മേലെ അതുകൊണ്ട് മൗലികാവകാശമൊന്നും പ്രാധാന്യമല്ല എന്ന നിലപാട് ഒരു സര്‍ക്കാരിന് സ്വീകരിക്കാനാവില്ല. സുപ്രീംകോടതി അത് വ്യക്തമാക്കിയിരിക്കുകയാണ്. ആ സാഹചര്യത്തില്‍ സുപ്രീകോടതിയെ അനുസരിക്കുകയെ സര്‍ക്കാരിനു കഴിയൂ എന്നുള്ളത് എല്ലാ വിശ്വാസികളും മനസിലാക്കണം. മതനിരപേക്ഷ സമൂഹം മനസിലാക്കണം. നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷ നേതാവിനും യുഡിഎഫിനും ബിജെപിയ്ക്കും ആ കാര്യത്തോട് യോജിക്കാനാവുന്നില്ല എന്ന നിലപാടാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. അവര്‍ക്ക് നല്ല ബുദ്ധി ഉദിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.'
താനും ശ്രീധരന്‍പിള്ളയും ഒരേ ലൈനില്‍, 150 പിണറായി കൂടിയാലും ഒരു യുവതിയും കേറില്ലെന്നും പിസി ജോര്‍ജ്
ചോദ്യം /ഉത്തരം
? സ്ത്രീകള്‍ക്ക് പ്രത്യേക ക്രമീകരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ക്രമീകരണം എന്നത് ചര്‍ച്ചചെയ്ത് സ്വീകരിക്കാവുന്നതാണ്. പല മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയും. ഉദാഹരണത്തിന് ഇപ്പോള്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് ഉണ്ട്, ഒണ്‍ലൈന്‍ ബുക്കിങ്ങില്‍ ചില പ്രത്യേക ദിവസങ്ങള്‍ ഇതിനുവേണ്ടി നീക്കിവെക്കാന്‍ കഴിയും. അത്തരം കാര്യങ്ങളുണ്ട്്. അത് ശബരിമലയിലെ ആള്‍ക്കാരുമായി ആലോചിക്കട്ടെ എന്നിട്ട് നോക്കാം എന്താണുള്ളതെന്ന്. ക്രമീകരണം എന്നാല്‍ തടയല്‍ അല്ല, എല്ലാ ദിവസവും എന്നതിനുപകരം ചില പ്രത്യേക ദിവസങ്ങള്‍ ആകുമോയെന്ന് നോക്കാം അതാണ് ഉദ്ദേശിച്ചത്.
? സ്ത്രീകള്‍ വന്നാല്‍ തടയുമെന്ന് ബിജെപി യോഗത്തില്‍ പറഞ്ഞിരുന്നോ
ബിജെപി തടയുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇതിനോട് യോജിപ്പില്ല എന്ന് യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. സംഘര്‍ഷം ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പക്ഷേ സംഘര്‍ഷം ഉണ്ടാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സംഘര്‍ഷം ആഗ്രഹിക്കുന്നുണ്ടോയെന്ന് എനക്ക് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. അവരോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ശബരിമലയാണ്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് നമ്മുടേത്. ആരാധനാ കേന്ദ്രമാണ്. നല്ല അന്തരീക്ഷം ഉണ്ടാകാണം സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ തയ്യാറാകണം എന്നാണ് പൊതുവേ അഭ്യര്‍ത്ഥിക്കാനുള്ളത്.
? തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റ്റുകള്‍ വന്നാല്‍ ശബരിമലയിലേക്ക് കയറ്റിവിടുമോ
അവരാരാണ്. അവര്‍ നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ? നിങ്ങളല്ലേ അന്വേഷിക്കേണ്ടത്. അതൊക്കെ സാധാരണ നിലയ്ക്ക് ആവശ്യമായ നടപടിയെടുക്കുമല്ലോ
? സാവകാശം ആവശ്യപ്പെടുമോ
സാവകാശത്തിനൊന്നും സര്‍ക്കാരില്ല. സര്‍ക്കാരിന്റെ നിലപാട് ഇതില്‍ വ്യക്തമാണല്ലോ. അത് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. സുപ്രീംകോടതി വിധിയുടെ കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഒരുവെള്ളം ചേര്‍ക്കാന്‍ സര്‍ക്കാരില്ല. അത് വ്യക്തമാണ്. അത് നേരത്തെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.
? സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ വൈകിപ്പോയെന്ന് പ്രതിപക്ഷ നേതാവിന്റെ പരാതി ഉണ്ടല്ലോ.
ആദ്യമേ ഇറങ്ങിപ്പോകാന്‍ കഴിഞ്ഞില്ലെന്ന പരാതി ഉണ്ടായിരിക്കും.
