സർക്കാരിനെ വലിച്ചങ്ങ് താഴെയിട്ടു കളയുമെന്നാണ് അമിത് ഷാ പറഞ്ഞത്, അതിന് ഈ തടിയൊന്നും പോര. വെള്ളം കൂടുതാലാണെന്നാണ് തോന്നുന്നത്. കേരളത്തില്‍ നിങ്ങള്‍ നോക്കിയതാണല്ലോ കുറേക്കാലം. ഒരു ഘട്ടത്തില്‍ കേരളം പിടിക്കാന്‍ പോകുന്നെന്ന് പറഞ്ഞ് ജാഥ നടത്തിയല്ലോ. ജനങ്ങള്‍ തിരിഞ്ഞു നോക്കിയില്ല. നിങ്ങള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല. അയ്യങ്കാളിയുടെയും ശ്രീനാരായണ ഗുരുവിന്റെയും നാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങള്‍ക്ക് ഇഷ്ടം പോലെ കൈകാര്യം ചെയ്യാന്‍ പറ്റുന്നതല്ല കേരളത്തിലെ ഗവണ്‍മെന്‍റ് എന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങള്‍ ഈ നാടിനെ ഭീഷണിപ്പെടുത്താമെന്ന് ധരിക്കരുത്. നിങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ആളുകളുടെ നേരെ നോക്കണം. ഇങ്ങോട്ട് വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
അമിത് ഷായെ കണ്ട് കളിക്കണ്ട, ആ കളി മോശമാകുമെന്ന് മുഖ്യമന്ത്രി
അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി;
'ബി ജെ പിക്കാരുടെ തലതൊട്ടപ്പൻ അമിത് ഷാ, കേരളത്തിൽ വന്ന് ഒരു പ്രഖ്യാപനം. ആ പ്രഖ്യാപനത്തിൽ പറഞ്ഞത്, സർക്കാരിനെ വലിച്ചങ്ങ് താഴെയിട്ടു കളയുമെന്നാണ്. അതിനൊന്നുമുള്ള ശേഷി ആ തടിക്കുണ്ടെന്ന് തോന്നുന്നില്ല. അതിന് ഈ തടി പോര, അത് കുറച്ചൊരു വെള്ളം കൂടുതലാണെന്നാണ് തോന്നുന്നത്, തടിയുടെ മട്ടു കാണുമ്പോൾ. പിന്നെ അമിത് ഷാ, അതൊക്കെയങ്ങ് ഗുജറാത്തിലും മറ്റും പ്രയോഗിച്ചാൽ മതി. കേരളത്തിൽ നിങ്ങൾ നേരത്തെ നോക്കിയതാണല്ലോ കുറേ കാര്യങ്ങൾ. ആ ഭാഗത്തേക്ക് ഞാനിപ്പോൾ പോകുന്നില്ലാന്ന് മാത്രം.
എത്ര കാലമായി നിങ്ങൾ കേരളത്തെ ലക്ഷ്യമിടാൻ നോക്കിയിട്ട്. എന്തേ നടന്നത്. ഒരു ഘട്ടത്തിൽ നിങ്ങൾ കേരളമെന്തോ പിടിക്കാൻ പോകുവാന്ന് പറഞ്ഞ് ജാഥ നടത്തിയല്ലോ? , ആ ജാഥ പുറപ്പെട്ട് പിറ്റേദിവസം തന്നെ തിരിച്ചു പോകേണ്ടി വന്നതെന്തു കൊണ്ടാണ് ? ഞങ്ങൾ ആരെങ്കിലും അതിന് എതിരായിട്ട് അണിനിരന്നിരുന്നോ? പക്ഷേ, ജനങ്ങൾ തിരിഞ്ഞുനോക്കിയില്ല. അതായിരുന്നു ഫലം. അതിന്‍റെ ഭാഗമായിട്ടാണ് തിരിച്ചു പോകേണ്ടി വന്നത്.
സര്‍ക്കാരിനെ താഴെയിറക്കാന്‍ അമിത് ഷായുടെ സഹായം വേണ്ട: ഉമ്മന്‍ ചാണ്ടി
നിങ്ങൾക്ക് ഈ മണ്ണിൽ സ്ഥാനമില്ല. അതോർത്തോളണം. കാരണം ഇത് ശ്രീനാരായണ ഗുരുവിന്‍റെയും ചട്ടമ്പി സ്വാമികളുടെയും അയ്യങ്കാളിയുടെയും ഒട്ടേറെ സാമൂഹ്യ പരിഷ്കർത്താക്കളുടെയും നാടാണ്. അതോർത്തോളണം. നിങ്ങൾ ഇപ്പോൾ ആരെയാണ് ഭയപ്പെടുന്നത്. ആദ്യം ഭയപ്പെടുന്നത് സുപ്രീംകോടതിയെ , അറിയാം നിങ്ങളുടെ ഉദ്ദേശം, ബാബറി മസ്ജിദ് ആയുമുള്ള കേസ് അടുത്തദിവസം സുപ്രീംകോടതി കേൾക്കാൻ പോകുന്നു. നിങ്ങളെന്താണ് പറഞ്ഞത്. നിങ്ങൾ പറയുന്നത് അനുസരിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിക്കണം അല്ലേ ? നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് സുപ്രീംകോടതി വിധി പറയണം. അതല്ലേ, നിങ്ങൾ വ്യംഗ്യത്തിൽ പറഞ്ഞത്. ഒരു രാജ്യത്തിന്‍റെ ഭരണകക്ഷിയുടെ തലവന്‍റെ സ്ഥാനത്തുനിന്ന് വരേണ്ട വാചകമാണോ അത്.
പച്ചക്കളളം പ്രസംഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തട്ടിപ്പ് കേരളത്തില്‍ ചെലവാകില്ല : വിഎസ്
എത്ര നിസ്സാരമായിട്ടാണ് രാജ്യത്തിന്‍റെ പരമോന്നത കോടതിയെ നിങ്ങൾ കണ്ടത്. അൽപത്തമല്ലേ അത്. അങ്ങനെയൊരു നിലപാട് എടുക്കാമോ ? അതാണോ രാഷ്ട്രീയനേതാവ് സ്വീകരിക്കേണ്ട മാർഗം. ഈ രാജ്യത്തിന്‍ റെ തലപ്പത്തിരിക്കുന്ന മനുഷ്യൻ തികച്ചും ജനാധിപത്യ വിരുദ്ധമായ തീർത്തും നിയമവിരുദ്ധമായ നിലപാട് സ്വീകരിക്കാമോ? സുപ്രീംകോടതിയെ ഭയപ്പെടുത്താൻ നോക്കുന്നു. നിങ്ങൾക്ക് ഇഷ്ടം പോലെ എടുത്ത് കൈയാളാൻ പറ്റുന്ന ഒരു സാധനമല്ല കേരളത്തിലെ ഗവൺമെന്‍റ് എന്ന് പറയുന്നത്. ആ ഗവൺമെന്‍റ് കേരളത്തിന് ജനങ്ങളെല്ലാം കൂടി കൈയുയർത്തി എടുത്തുവെച്ച സ്ഥാനമാണ്. അവരുടെ പിന്തുണയോടെയാണ് വന്നിട്ടുള്ളത്.
പണ്ടേതോ ആള് കണ്ട സ്വപ്നവുമായി നടക്കേണ്ട. ആ സ്വപ്നമെല്ലാം ദുഃസ്വപ്നമായിട്ട് നിൽക്കും. അതോർത്തോളണം. വിവേകം പാലിക്കണം. നിങ്ങൾ ഈ നാടിനെ ഭീഷണിപ്പെടുത്താമെന്ന് ധരിക്കരുത്. തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്‍റിനെ ഭീഷണിപ്പെടുത്താമെന്ന് ധരിക്കരുത്. നിങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ആളുകളുടെ നേരെ അത് നോക്കിക്കൊള്ളണം. ഇങ്ങോട്ടു വന്ന് അത്തരം കാര്യങ്ങൾ പ്രയോഗിക്കാൻ തയ്യാറാകരുത്. സാധാരണനിലയ്ക്ക് അൽപൻമാർക്ക് മറുപടി പറയാൻ പാടില്ലാന്നാണ്. പിന്നെ ഇത്തരം കാര്യങ്ങൾ വലിയ കാര്യങ്ങളാണെന്ന് ധരിച്ചു നടക്കുന്ന കുറച്ചുപേർ അദ്ദേഹത്തിന്‍റെ പിന്നിൽ അണിനിരന്നിട്ടുണ്ടെന്നുള്ളതു കൊണ്ടാണ്, അവര് കൂടി മനസ്സിലാക്കാനാണ് ഇക്കാര്യം പറയുന്നത്. "