സര്‍ക്കാരിനെ താഴെയിറക്കാന്‍ അമിത് ഷായുടെ സഹായം വേണ്ട: ഉമ്മന്‍ ചാണ്ടി

Last Updated:
കൊച്ചി :സര്‍ക്കാരിനെ താഴെയിറക്കാന്‍ അമിത് ഷായുടെ സഹായം വേണ്ടെന്നും ജനാധിപത്യ മാര്‍ഗത്തിലൂടെ അത് ജനങ്ങള്‍ ചെയ്‌തോളുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ ദിവസം കേരള സന്ദര്‍ശനത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ നടത്തിയ ചില പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
അമിത് ഷാ എരിതീയില്‍ എണ്ണ ഒഴിക്കുന്നുവെന്ന് വിമര്‍ശിച്ച ഉമ്മന്‍ ചാണ്ടി, ശബരിമല വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിക്കുന്നുവെന്നും കുറ്റപ്പെടുത്തി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം. അത് ചെയ്യാതെ സംസ്ഥാന സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്നാണ് ബിജെപി അധ്യക്ഷന്‍ പറയുന്നത്. അതിന് അദ്ദേഹത്തിന്റെ സഹായം വേണ്ട ജനാധിപത്യ മാര്‍ഗത്തിലൂടെ ജനങ്ങള്‍ ചെയ്‌തോളുമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍.
advertisement
ശബരിമലയില്‍ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി, എന്നാല്‍ സമാധനപരമായി പ്രതിഷേധിച്ച ഭക്ത ജനങ്ങളെ അറസ്റ്റ് ചെയ്താല്‍ കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സര്‍ക്കാരിനെ താഴെയിറക്കാന്‍ അമിത് ഷായുടെ സഹായം വേണ്ട: ഉമ്മന്‍ ചാണ്ടി
Next Article
advertisement
വയനാട്ടില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി
വയനാട്ടില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി
  • വയനാട്ടിൽ ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസുകാരന്റെ മുഖത്തടിച്ചതായി പിതാവ് പരാതി നൽകി.

  • കുട്ടിയുടെ പിതാവാണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് ആശുപത്രി അധികൃതർ ആരോപിക്കുന്നു.

  • ഇരു കൂട്ടരും പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

View All
advertisement