TRENDING:

'ഒരു വന്ദേ ഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാൽ മതിയോ?' പ്രധാനമന്ത്രി പറഞ്ഞത് വസ്തുതകൾക്കു വിരുദ്ധമെന്ന് മുഖ്യമന്ത്രി

Last Updated:

സംസ്ഥാനം പുറകിലായിപ്പോയി എന്ന് പറയുമ്പോൾ അദ്ദേഹം ഉദ്ഘാടനം ചെയ്ത വാട്ടർ മെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവയെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ഇകഴ്ത്തിക്കാണിക്കാനാണ് രാഷ്ട്രീയ പരിപാടികളിൽ അദ്ദേഹം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വടകര ഒഞ്ചിയത്ത് രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
advertisement

കേരളത്തിനു പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ ഒന്നും കിട്ടിയില്ല. ഒരു വന്ദേ ഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാൽ മതിയോ എന്ന് മുഖ്യമന്ത്രി ചോദിച്ചു . പ്രധാനമന്ത്രിയെപ്പോലൊരാൾ രാഷ്ട്രീയ പരിപാടികളിലാണെങ്കിൽ പോലും വസ്തുതാ വിരുദ്ധമായി പറയരുതെന്ന് പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനം പുറകിലായിപ്പോയി എന്ന് പറയുമ്പോൾ അദ്ദേഹം ഉദ്ഘാടനം ചെയ്ത വാട്ടർ മെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവയെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read-‘വാട്ടർമെട്രോ എപ്പോഴും ഹൗസ്ഫുൾ; കൂടുതൽ ജെട്ടികളുടെ നിർമാണം വിപുലീകരിക്കും’: മന്ത്രി പി. രാജീവ്

advertisement

രാഷ്ട്രീയ പരിപാടിയിലും ഔദ്യേഗിക പരിപാടികളിലും സംസ്ഥാനത്തെ പരിപാടികളിലും വ്യത്യസ്തമായാണ് പറഞ്ഞത്. തൊഴിൽ നൽകുന്ന പദ്ധതി കേരളത്തിലില്ലെന്ന പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് ഒഴിവുകളുണ്ടായിട്ടും നിയമനം നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ സ്ഥാപനങ്ങളിൽ കേന്ദ്രം താൽക്കാലികമായി നിയമിക്കുകയാണ്. ഇവിടെ വന്ന് കുറ്റം പറയുമ്പോൾ കേന്ദ്രത്തിന്റെ നിലപാട് പരിശോധിക്കണം. കേന്ദ്രം സംസ്ഥാന സർക്കാറിനെ ശ്വാസം മുട്ടിക്കുകയാണ്. വികസനത്തിന് പണം നൽകാതിരിക്കലും ക്ഷേമ പദ്ധതികൾ മുടക്കാനുമാണ് ശ്രമിക്കുന്നത്. കേരളത്തിന് ലഭിക്കേണ്ട നികുതി പോലും ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

advertisement

Also Read-‘ബിജെപിക്ക് കേരളത്തോട് കൊടിയപക’; ജോൺ ബ്രിട്ടാസിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നല്‍കിയതിനെതിരെ സിപിഎം

ഇരുചക്ര വാഹനക്കാരുടെ പ്രശ്നം പരിഹരിക്കും എന്ന് അദ്ദേഹം പറഞ്ഞു. പുകമറ സൃഷ്ടിച്ച് പദ്ധതി തകർക്കാനാണ് ശ്രമം. വിഷയം കേന്ദ്രവുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സി.പി ഐ നേതാവ് മുല്ലക്കര രത്നാകരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു വന്ദേ ഭാരത് തന്നിട്ട് വീമ്പ് പറഞ്ഞാൽ മതിയോ?' പ്രധാനമന്ത്രി പറഞ്ഞത് വസ്തുതകൾക്കു വിരുദ്ധമെന്ന് മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories