TRENDING:

'ഗവർണർ നിലതെറ്റിയ മനുഷ്യന്‍;ആരിഫ് മുഹമ്മദ്‌ ഖാൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസരവാദി': മുഖ്യമന്ത്രി പിണറായി വിജയന്‍

Last Updated:

പ്രകോപനം ഗവർണറുടെ ഭാഗത്ത് നിന്നാണെന്നും അദ്ദേഹത്തെ കയറൂരി വിടുന്നവരും ശ്രദ്ധിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസരവാദിയാണ് ആരിഫ് മുഹമ്മദ്‌ ഖാനെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഗവർണർ സ്ഥാനത്ത് ഇരുന്ന് നാടിനെ അപമാനിക്കുകയാണ്. കണ്ണൂരിനെ കുറിച്ച് ആരിഫ് മുഹമ്മദ്‌ ഖാന് ഒന്നും അറിയില്ല. കേരളത്തിന്റെ സമാധാനം തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഗവർണർ നിലതെറ്റിയ മനുഷ്യനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രകോപനം ഗവർണറുടെ ഭാഗത്ത് നിന്നാണെന്നും അദ്ദേഹത്തെ കയറൂരി വിടുന്നവരും ശ്രദ്ധിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ നടത്തിയ ബ്ലഡി കണ്ണൂർ  പരാമർശത്തിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
‌
advertisement

Also Read - 'ഷട്ട് യുവർ ബ്ലഡി മൗത്ത് മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ എന്ന് പറയാത്തത് ഗവർണര്‍ പദവിയോടുള്ള ബഹുമാനം കൊണ്ട്'; മന്ത്രി മുഹമ്മദ് റിയാസ്

'കണ്ണൂരിൽ സ്വാതന്ത്ര്യ സമരത്തിൽ മരിച്ച് വീണവരുടെ രക്തത്തെയാണോ ഗവർണർ ബ്ലഡി എന്ന് വിളിച്ചത്. പാവങ്ങളുടെ പടത്തലവൻ എ കെ ജി ജനിച്ച നാട് എന്നത് കൊണ്ടാണോ ബ്ലഡി കണ്ണൂർ എന്ന് വിളിച്ചത്. ഗവർണർക്ക് യോജിക്കാൻ കഴിയാത്തവരെല്ലാം അദ്ധേഹത്തിന് റാസ്കൽസാണ്, വിവരദോഷത്തിന് അതിര് വേണം'- മുഖ്യമന്ത്രി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേരളത്തിലെ യുഡിഫിനും ഗവർണർ ഗുഡ് ബുക്കിലാണ്, അതു കൊണ്ടാണ് യുഡിഫ് ഇതിനെതിരെ പ്രതികരിക്കാത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗവർണർ നിലതെറ്റിയ മനുഷ്യന്‍;ആരിഫ് മുഹമ്മദ്‌ ഖാൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസരവാദി': മുഖ്യമന്ത്രി പിണറായി വിജയന്‍
Open in App
Home
Video
Impact Shorts
Web Stories