അമിത് ഷായുടെ വാക്ക് കേട്ട് ശബരിമലയിൽ കളിച്ച് കളയാമെന്ന് ആരും കരുതേണ്ട. അങ്ങനെ ആരെങ്കിലും കളിക്കുന്നുണ്ടെങ്കിൽ അത് മോശമാകുമെന്നേ പറയാനുള്ളൂ. നാടിനെ പിറകോട്ടടിക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ വരുമ്പോൾ അമിത് ഷായ്ക്ക് മതിഭ്രമം വരാറുണ്ട്. എന്താണ് പറയേണ്ടതെന്ന് പിടി കിട്ടാറില്ല. അമിത് ഷായെ കുറെ തവണ കൊണ്ടുവന്നാൽ ഞങ്ങളുടെ പണി കുറഞ്ഞു കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം കുനിയാന്‍ പറഞ്ഞാല്‍ മുഖ്യമന്ത്രി ഇഴയും: മുല്ലപ്പള്ളി
എൽ ഡി എഫ് സർക്കാർ വിശ്വാസികൾക്ക് എതിരല്ല. വിശ്വാസികൾക്ക് സംരക്ഷണവും സുരക്ഷയും ഒരുക്കും. ആക്രമികളെ വിശ്വാസികളും അവിശ്വാസികളും ആയി വേർതിരിക്കാനാവില്ല. ക്രിമിനലുകളെ പ്രത്യേകമായി റിക്രൂട് ചെയ്ത് ശബരിമലയിൽ ഇറക്കി. സംഘപരിവാറുകാർക്ക് അഴിഞ്ഞാടാൻ ഉള്ള സ്ഥലമല്ല ശബരിമലയെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെ കേന്ദ്രമല്ല, ജനങ്ങള്‍ വലിച്ചു താഴെയിടുമെന്ന് ശ്രീധരന്‍പിള്ള
ശബരിമലയിലെ തീർത്ഥാടനം ശാസ്ത്രീയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദർശനം ഓൺലൈനിലൂടെ മാത്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു.