സര്‍ക്കാരിനെ കേന്ദ്രമല്ല, ജനങ്ങള്‍ വലിച്ചു താഴെയിടുമെന്ന് ശ്രീധരന്‍പിള്ള
Last Updated:
തിരുവനന്തപുരം: വേണ്ടിവന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന ഘടകം. സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാരല്ല, ജനങ്ങള്‍ വലിച്ചു താഴെയിടുമെന്നാണ് അമിത് ഷാ പറഞ്ഞതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.
ദേശീയ അധ്യക്ഷന്റെ പ്രസംഗം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കാന്‍ അടുത്തമാസം എട്ടുമുതല്‍ കാസര്‍കോട് നിന്ന് ശബരിമലയിലേക്ക് രഥയാത്ര നടത്തുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.
കാസര്‍കോട് നിന്ന് ആരംഭിക്കുന്ന യാത്ര പത്തനംതിട്ടയില്‍ അവസാനിക്കും. എന്‍.ഡി.എയുടെ പേരിലായിരിക്കും യാത്ര. കാസര്‍കോട് മധൂര്‍ ക്ഷേത്രാങ്കണത്തില്‍ തുടങ്ങി പത്തനംതിട്ട ജില്ലയില്‍ അവസാനിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
advertisement
ബിജെപി സംസ്ഥാന അധ്യക്ഷനും ബിഡിജെഎസിന്റെ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്നാണ് യാത്ര നയിക്കുന്നത്. രാഹുല്‍ ഈശ്വര്‍ ബിജെപിയോട് ബന്ധമുള്ള ആളല്ല. പക്ഷേ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനെ അപലപിക്കുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപിക്കെതിരെ സിപിഎം പലവിധ കുപ്രചരണങ്ങള്‍ നടത്തുന്നു. സന്ദീപാനന്ദ ഗിരിയും സിപിഎം നേതാക്കളും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. ആശ്രമം അക്രമിച്ചതില്‍ പിന്നില്‍ ദുരൂഹതയുണ്ടെന്നും പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 28, 2018 5:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സര്‍ക്കാരിനെ കേന്ദ്രമല്ല, ജനങ്ങള്‍ വലിച്ചു താഴെയിടുമെന്ന് ശ്രീധരന്‍പിള്ള