TRENDING:

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതി; പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്‍റെ അനുമതി

Last Updated:

10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എക്സാലോജിക് – സിഎംആർഎൽ മാസപ്പടിഇടപാടു കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയനെ പ്രതി ചേർത്ത് കുറ്റപത്രം. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് കുറ്റപത്രം സമർപ്പിച്ചത്. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്.
News18
News18
advertisement

പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലം അനുമതി നൽകി. സിഎംആർഎൽ- എക്സാലോജിക്ക് ഇടപാടിൽ ക്രമക്കേട് നടന്നെന്ന എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ടിലാണ് അനുമതി നൽകിയത്.10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് പ്രതികൾകൾക്കെതിരെ കുറ്റപത്രത്തിലുള്ളത്.

സേവനം ഒന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തിയത്. സിഎംആർഎല്ലിൽ നിന്നും ശശിധരൻ കർത്തയും ഭാര്യയും ഡയറക്ടർമാരായ എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നുമാണ് പണം കൈപ്പറ്റയത്. കമ്പനികാര്യ ചട്ടം 447 വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയത്. വീണ ഉൾപ്പെടെ ഉള്ളവർക്ക് സമൻസ് അയക്കും. മറ്റുള്ളവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 2024 ജനുവരിയിൽ തുടങ്ങിയ അന്വേഷണത്തിലാണ് എറ്റവും പുതിയ നീക്കം ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

summery: Pinarayi Vijayan daughter veena vijayan found guilty in exalogic cmrl deal monthly payment case Union Ministry of Corporate Affairs approves prosecution

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതി; പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്‍റെ അനുമതി
Open in App
Home
Video
Impact Shorts
Web Stories