TRENDING:

'കേരളത്തിൽ നിങ്ങളും നമ്മളും മാത്രമാകില്ല'; ശ്രീധരൻപിള്ളയോട് മുഖ്യമന്ത്രി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: ശബരിമല സമരം തീരുമ്പോൾ ബിജെപിയും സർക്കാരിന്റെ ഭാഗമായ പാർട്ടികളും മാത്രമേ ബാക്കിയാകൂ എന്ന അഡ്വ.പി.എസ് ശ്രീധരൻപിള്ളയുടെ പരാമർശത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ' സമരം കഴിയുമ്പോൾ കേരളത്തിൽ നിങ്ങളും നമ്മളും മാത്രമാകുമെന്നാണ് ശ്രീധരൻപിള്ള പറയുന്നത്. അപ്പോൾ കോൺഗ്രസ് എവിടെയാണെന്ന് ആരും ചോദിക്കുന്നില്ല. കോൺഗ്രസിലെ ചിലർ മാത്രമേ നിങ്ങളുടെ കൂടെ വരൂ. ദേശീയ പാരമ്പര്യമുള്ള കോൺഗ്രസിൽ ഇപ്പോഴും മതനിരപേക്ഷതയുള്ള നിരവധി പേരുണ്ട്. കണ്ണൂരിലെ ഒരു കോൺഗ്രസ് നേതാവ് ഇപ്പോൾ മറുകണ്ടം ചാടാൻ തയാറായിരിക്കുകയാണ്'- കണ്ണൂരിൽ നടന്ന എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
advertisement

ശബരിമലയിലെ സംഘപരിവാർ അജണ്ട പുറത്തായെന്ന് മുഖ്യമന്ത്രി

കെപിസിസി പ്രസിഡന്റായാലും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയായാലും പ്രതിപക്ഷ നേതാവും ആദ്യഘട്ടത്തിൽ വിധിയെ സ്വാഗതം ചെയ്താണ് സംസാരിച്ചത്. എന്നാൽ‌ പിന്നീട് അവർ കളം മാറ്റി ചവിട്ടി. ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും അജണ്ടയ്ക്ക് അനുസരിച്ച് നീങ്ങി. ഒരു വിഭാഗം ആർഎസ്എസ് അനുമതിയോടെ കോൺഗ്രസിൽ നിൽക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്ര പരിതാപകരമായ അവസ്ഥയാണ് കോൺഗ്രസിന്റേത്. രാമൻനായർ പോയില്ലേ. ഇപ്പോൾ പ്രവർത്തിക്കുന്ന എത്രപേര് നാളെ കോൺഗ്രസിനൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. കൊടിപിടിക്കാതെ ആർ.എസ്.എസിനൊപ്പം പ്രതിഷേധ സമരത്തിന് അണികളെ പറഞ്ഞുവിട്ടവർ അവരിൽ എത്രപേരെ തിരിച്ചെത്തിക്കാൻ കഴിയുമെന്ന് ചിന്തിക്കണം.

advertisement

LIVE ശബരിമല ദർശനത്തിന് സുരക്ഷതേടി യുവതി പമ്പയിൽ

ശബരിമല വിധി വന്നതിന് പിന്നാലെ, മുഖ്യമന്ത്രി എന്ന നിലയ്ക്ക് എന്താണ് പ്രശ്നം, എന്താണ് ചെയ്യേണ്ടത് ഇത്തരം കാര്യങ്ങൾ ആദ്യം ആലോചിക്കേണ്ടത് അവിടത്തെ തന്ത്രിയോടും പന്തളം രാജകുടുംബത്തോടുമാണെന്ന് തോന്നി. അങ്ങനെയാണ് ഈ രണ്ടുപേരെയും മുഖ്യമന്ത്രി എന്ന് നിലയ്ക്ക് സംസാരിക്കുന്നതിന് ക്ഷണിച്ചത്. വരുമെന്നാണ് ഞങ്ങൾ ധരിച്ചത്. ഇപ്പോഴാണ് വരാതിരുന്നത് എന്തുകൊണ്ടാണ് എന്നാണ് മനസിലായത്. എല്ലാ ഘട്ടങ്ങളിലും തന്ത്രി ശ്രീധരൻപിള്ളയുമായി ആലോചിക്കാറുണ്ടെന്നാണ് അദ്ദേഹം പറയാറുണ്ട്. അത് എത്രമാത്രം പോയി എന്നാണ് ഇവിടെ കാണേണ്ടത്. തന്ത്രി സമൂഹത്തിന് ഇന്ന് കൂടുതൽ വിശ്വാസം ബിജെപിയിലുണ്ട്. അല്ലെങ്കിൽ സംസ്ഥാന അധ്യക്ഷനിലുണ്ട്. വളരെ വിചിത്രമായ വെളിപ്പെടുത്തലാണിത്. ശബരിമല നന്നാക്കാനുള്ള പോക്കല്ല അവരുടേത്. മറ്റൊരു ഫോണിൽ നിന്ന് തന്ത്രി വിളിച്ചെന്നും പറയുന്നു. അത് എന്തിനാണെന്നു തന്ത്രി പറയണം- മുഖ്യമന്ത്രി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിൽ നിങ്ങളും നമ്മളും മാത്രമാകില്ല'; ശ്രീധരൻപിള്ളയോട് മുഖ്യമന്ത്രി