TRENDING:

സിഎൻഎൻ ന്യൂസ്18 മാനേജിംഗ് എഡിറ്റർ രാധാകൃഷ്ണൻ നായരുടെ സംസ്കാരം നാളെ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ച സിഎൻഎൻ ന്യൂസ് 18 മാനേജിംഗ് എഡിറ്റർ ആർ. രാധാകൃഷ്ണൻ നായരുടെ സംസ്കാരം നാളെ ജന്മനാടായ തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, സുരേഷ് പ്രഭു, ശശി തരൂർ എംപി തുടങ്ങിയവർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
advertisement

'ശബരിമലയില്‍ സര്‍ക്കാര്‍ എന്ത് കരിനിയമങ്ങള്‍ കൊണ്ടു വന്നാലും ലംഘിക്കും'

രാധാകൃഷ്ണൻനായരുടെ മൃതദേഹം ഗാസിയബാദ്, ഇന്ദിരാപുരത്തുള്ള ഗോര്‍ഗ്രീന്‍ അവന്യുവിലെ  വസതിയില്‍ പൊതു ദര്‍ശനത്തിന് വച്ചു. നാളെ രാവിലെ 9 മണിയോടെ സ്വദേശമായ തിരുവനന്തപുരത്തെത്തിക്കും. പട്ടം പൊട്ടക്കുഴിയിലെ  വീട്ടിലും (പിആർഎ172, ശ്രീനിവാസ്, TC 2/1267) പിന്നീട് 2.45 ഓടെ തിരുവനന്തപുരം പ്രസ്ക്ലബിലും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 3 മണിയോടെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

ലൈംഗിക പീഡന പരാതി:പി കെ ശശിക്കെതിരായ ഗൂഢാലോചന അന്വേഷിക്കും

കേരളയൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറിലാണ് രാധാകൃഷ്ണന്‍ നായർ മാധ്യമ രംഗത്തെത്തുന്നത്. യുഎന്‍ഐയിലായിരുന്നു തുടക്കം. 1995ല്‍ സിഎന്‍ബിസിയില്‍ ചേര്‍ന്നു. പിന്നീട് സിഎന്‍എന്‍ ന്യൂസ്18ൻറെ എക്‌സിക്യൂട്ടിവ് എഡിറ്ററായി. നാലുവര്‍ഷമായി സിഎന്‍എന്‍ ന്യൂസ്18ന്റെ  മാനേജിങ് എഡിറ്ററായിരുന്നു.

ഭാര്യ ജോതി നായര്‍, (ആദായനികുതി വകുപ്പ് ഓഫീസര്‍, ഡൽഹി). മക്കള്‍ കാര്‍ത്തിക, കീര്‍ത്തന. പിതാവ് രമേശന്‍ നായര്‍, മാതാവ് സുശീല ദേവി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിഎൻഎൻ ന്യൂസ്18 മാനേജിംഗ് എഡിറ്റർ രാധാകൃഷ്ണൻ നായരുടെ സംസ്കാരം നാളെ