ലൈംഗിക പീഡന പരാതി:പി കെ ശശിക്കെതിരായ ഗൂഢാലോചന അന്വേഷിക്കും

Last Updated:
പാലക്കാട് : ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പി കെ ശശി ഉന്നയിച്ച ഗൂഢാലോചനാ വാദം അന്വേഷിക്കാൻ സി.പി.എം ഒരുങ്ങുന്നു. പ്രത്യേക കമ്മിറ്റി നിയോഗിച്ച് ഗൂഢാലോചന നടത്തിയവരെ കണ്ടെത്തി നടപടിയെടുക്കാനാണ് തീരുമാനം. പാലക്കാട്ടെ രൂക്ഷമായ വിഭാഗീയത പരിഹരിക്കാനും സംസ്ഥാന നേതൃത്വം ഇടപെടുമെന്നാണ് സൂചന.
ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉന്നയിച്ച ലൈംഗിക പീഡന പരാതിയെ തുടർന്ന് പി കെ ശശി എം.എൽ.എയെ ആറുമാസത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരെ ഉയർന്ന പരാതി ഗൂഢാലോചനയാണെന്ന് ശശിയുടെ ആരോപണവും അന്വേഷിക്കാന്‍ പാർട്ടി തീരുമാനം.
advertisement
പരാതി ശശിക്കെതിരെ രാഷ്ട്രീയ ആയുധമാക്കി നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചവർ വിഭാഗീയ പ്രവർത്തനമാണ് നടത്തിയതെന്ന വിലയിരുത്തലിലാണ് സി.പി.എം. ഇതിന് നേതൃത്വം നൽകിയവർക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. എന്നാൽ ഇത് ശശിക്കെതിരായ നടപടിയുടെ പ്രാധാന്യം കുറയ്ക്കുമെന്നതിനാൽ നീട്ടി വയ്ക്കുകയായിരുന്നു.
ഗൂഡാലോചന ആരോപണത്തിൽ അന്വേഷണം വേണമെന്ന നിലപാടിലാണ് പാലക്കാട് ജില്ലയിലെ ശശിയെ അനുകൂലിക്കുന്ന നേതാക്കളും. ഈ സാഹചര്യത്തിലാണ് ഗൂഢാലോചന അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുന്നത്. നിലവിലെ അന്വേഷണ കമ്മീഷൻ രേഖപ്പെടുത്തിയ മൊഴി പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം. വിഭാഗീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടശേഷമേ തുടർ നടപടിയിലേക്ക് നീങ്ങൂവെന്നാണ് സൂചന.
advertisement
അതേസമയം ശശിക്കെതിരായ നടപടി റിപ്പോർട്ട് ചെയ്യാൻ ജില്ലാ കമ്മിറ്റി നാളെ ചേരുന്നുണ്ട്. . സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്തേക്കും. ഇതിനിടെ ലൈംഗിക പീഡന പരാതിയിൽ നടപടി നേരിട്ട പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവും ശക്തമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൈംഗിക പീഡന പരാതി:പി കെ ശശിക്കെതിരായ ഗൂഢാലോചന അന്വേഷിക്കും
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement