TRENDING:

തലയിൽ തേങ്ങ വീണ് തെങ്ങിന് മുകളിൽ തലകീഴായി കുടുങ്ങി; തെങ്ങുകയറ്റ തൊഴിലാളിയെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി

Last Updated:

40 അടിയോളം ഉയരമുള്ള തെങ്ങിലാണ് തെങ്ങുകയറ്റക്കാരനായ വീരാൻകുട്ടി കുടുങ്ങിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: തെങ്ങിനു മുകളിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടികടവിൽ തെങ്ങ് കയറ്റ തൊഴിലാളി വീരാൻകുട്ടി തേങ്ങയിടാൻ ശ്രമിക്കുമ്പോൾ തെങ്ങിന്റെ മുകളിൽ നിന്നും തേങ്ങ തലയിൽ വീണ് തെങ്ങുകയറ്റ യന്ത്രത്തിൽ നിന്നും കാൽ വഴുതി തല കീഴായി വീഴുകയായിരുന്നു.
advertisement

Also Read- സ്‌കൂളിലേക്കുള്ള ബൈക്ക് യാത്രക്കിടെ മരം ഒടിഞ്ഞുവീണ് അധ്യാപകൻ മരിച്ചു

തുടർന്ന് വീരാൻ കുട്ടിയെ മറ്റൊരു തെങ്ങു കയറ്റ തൊഴിലാളിയായ വിനോദ് തെങ്ങിൽ കയറി കയറുകൊണ്ട് കെട്ടി നിർത്തി. പിന്നാലെ മുക്കം ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. മുക്കം ഫയർഫോഴ്സ് സ്ഥലത്ത് എത്തി ലാഡറിന്റെ സഹായത്തോടുകൂടി തെങ്ങിൽ കയറി നെറ്റ് ഉപയോഗിച്ച് വീരാൻകുട്ടിയെ താഴെ ഇറക്കുകയായിരുന്നു. തെങ്ങിൽ നിന്നും ഇറക്കിയ വീരാൻകുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.

advertisement

Also Read- ലഹരിമരുന്ന് നൽകി പീഡിപ്പിച്ചശേഷം 19കാരിയെ താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ചു; അന്വേഷണം തുടങ്ങി

40 അടിയോളം ഉയരമുള്ള തെങ്ങിലാണ് തെങ്ങുകയറ്റക്കാരനായ വീരാൻകുട്ടി കുടുങ്ങിയത്. രക്ഷാപ്രവർത്തനത്തിന് മുക്കം ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ , അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഒ ഭരതൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷൈബിൻ, ജലീൽ സീനിയർ ഫയർ ഓഫീസർ അബ്ദുൾ ഷുക്കൂർ ഫയർ ആൻഡ് ഓഫീസർമാരായ നജുമുദ്ധീൻ രജീഷ് സനീഷ് പി ചെറിയാൻ ഷിംജു വിജയകുമാർ ജമാൽ എന്നിവർ നേതൃത്വം നൽകി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തലയിൽ തേങ്ങ വീണ് തെങ്ങിന് മുകളിൽ തലകീഴായി കുടുങ്ങി; തെങ്ങുകയറ്റ തൊഴിലാളിയെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി
Open in App
Home
Video
Impact Shorts
Web Stories