TRENDING:

കളക്ടർ ബ്രോയ്ക്ക് 'അപൂർവ' രോഗം; ചികിത്സയിൽ കഴിയുന്ന ചിത്രം പുറത്ത്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കോഴിക്കോട് കളക്ടറായിരിക്കെ നടത്തിയ ജനകീയപ്രവർത്തനങ്ങളിലൂടെ സോഷ്യൽമീഡിയയിൽ താരമായ കളക്ടർ ബ്രോ പ്രശാന്ത് നായർ അപൂർവ രോഗത്തിന് ചികിത്സയിൽ. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സയിൽ‌ കഴിയുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ കളക്ടർ ബ്രോ തന്നെ പോസ്റ്റ് ചെയ്തു.
advertisement

ആരോഗ്യനിലയില്‍ പുരോഗതി; ബാലഭാസ്‌കറിനെ വെന്റിലേറ്ററില്‍നിന്ന് മാറ്റി

'അക്യൂട്ട് സെൻസറി ന്യൂറൽ ഹിയറിംഗ് ലോസ്' എന്ന രോഗമാണ് തനിക്കെന്ന് കളക്ടർ കുറിച്ചു. 'നേരത്തെ കണ്ടുപിടിച്ചതിനാൽ ആശങ്കപ്പെടാനില്ല. ഇതുവരെ നിരവധി പരിശോധനകളും എംആർഐ സ്കാനിംഗും കഴിഞ്ഞു. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്. ജീവിതം എല്ലാ ദിവസവും എന്തെങ്കിലും പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യനാണെന്ന് തിരിച്ചറിയുന്നു. ആരോഗ്യപരമായ വെല്ലുവിളി നേരിടുമ്പോൾ നിങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിങ്ങളെ തുറിച്ചുനോക്കും '- അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

advertisement

സെർവർ പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മകൾ അമ്മുവാണ് തന്റെ ചിത്രമെടുത്തതെന്നും പ്രശാന്ത് നായർ പറയുന്നു. അയ്യോ പാവം എന്ന നിലയിലുള്ള രോഗിയുടെ മുഖഭാവം ചിത്രത്തിൽ കിട്ടിയിട്ടുണ്ടെന്നും മകളുടെ ഫോട്ടോഗ്രഫി നന്നായി വരുന്നതിൽ സന്തോഷമുണ്ട്. ഫോട്ടോഗ്രാഫർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു- കളക്ടർ ബ്രോ കുറിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കളക്ടർ ബ്രോയ്ക്ക് 'അപൂർവ' രോഗം; ചികിത്സയിൽ കഴിയുന്ന ചിത്രം പുറത്ത്