സെർവർ പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി
Last Updated:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇ പോസ് സംവിധാനവുമായി ബന്ധപ്പെട്ട സെർവർ തകരാറിലായതിനെ തുടർന്ന് റേഷൻ വിതരണം മുടങ്ങി. ഇ പോസ് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ഉച്ചവരെ റേഷൻ കടകൾ അടച്ചിടുമെന്ന് വ്യാപാരികൾ അറിയിച്ചു.
ഇ പോസ് മെഷീനുകൾ പ്രവർത്തിക്കാത്തതിനാൽ കേന്ദ്രം അനുവദിച്ച അധിക അരിയുടെ വിതരണം അടക്കം തടസപ്പെട്ടിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടകൾ അടയ്ക്കുകയാണ്.
advertisement
ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സെര്‍വര്‍ തകരാറിലായതെന്ന് വ്യാപാരികള്‍ പറയുന്നു. ഇതോടെ റേഷന്‍ വാങ്ങാനെത്തിയവര്‍ക്ക് ഏറെ നേരം കാത്തുനിന്ന ശേഷം മടങ്ങേണ്ട അവസ്ഥയുണ്ടായി. ബുധനാഴ്ച രാവിലെയും പല കടകളിലും നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. എന്നാല്‍ മെഷീന്‍ പ്രവര്‍ത്തിക്കാത്തതു മൂലം സാധനങ്ങള്‍ കൊടുക്കാന്‍ കഴിയുന്നില്ല. പലയിടത്തും റേഷൻ ഗുണഭോക്താക്കൾ തങ്ങളോട് തട്ടിക്കയറുകയാണെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2018 3:11 PM IST


