TRENDING:

ഇടുക്കിയിൽ‌ ‌ഓഫ് റോഡ് ജീപ്പ് സഫാരി നിരോധിച്ചു

Last Updated:

തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർ നിരോധനം ഏര്‍പ്പെടുത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി ജില്ലയിലെ ഓഫ് റോഡ് ജീപ്പ് സഫാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍. വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും നിരോധനം ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു. സുരക്ഷാ സംവിധാനങ്ങളും മതിയായ രേഖകളും ഉടന്‍ ഒരുക്കണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. പൊലീസും പഞ്ചായത്തുകളും മോട്ടര്‍ വാഹന വകുപ്പും വനവകുപ്പും ഉള്‍പ്പെടെ ഉത്തരവ് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം.
പ്രതീകാത്മക ചിത്രം (ഫേസ്ബുക്ക്)
പ്രതീകാത്മക ചിത്രം (ഫേസ്ബുക്ക്)
advertisement

ഇതും വായിക്കുക: തൃശൂരിൽ ഇളങ്കോ നഗർ! സിനിമാ സ്റ്റൈലിൽ ഗുണ്ടകളെ നേരിട്ട കമ്മീഷണർക്ക് സ്വന്തം പേരിലൊരു റോഡും

തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സർക്കാർ റെഗുലേഷൻ ഇല്ലാതെ പ്രവർത്തിയ്ക്കുന്ന കേന്ദ്രങ്ങളിലെ ഓഫ്‌ റോഡ് ജീപ്പ് സഫാരിയ്ക് നിരോധനം ഏർപ്പെടുത്തിയാണ് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കിയത്.

ഇതും വായിക്കുക: ഹീറോ! ശബരിമല തീർത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ടപ്പോൾ ജീപ്പുകൊണ്ട് സാഹസികമായി 105 ജീവൻ രക്ഷിച്ച ടി ജെ കരിമ്പനാല്‍ ഇനി ഓർമ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജൂലൈ 10ന് മുന്‍പ് രേഖകള്‍ സമര്‍പ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജീപ്പ് സഫാരി അനുവദിക്കൂ. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം. കഴിഞ്ഞ ദിവസം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു. മൂന്നാറില്‍ 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഒരു കുട്ടി ഉള്‍പ്പെടെ എട്ട് പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ഈ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കിയിൽ‌ ‌ഓഫ് റോഡ് ജീപ്പ് സഫാരി നിരോധിച്ചു
Open in App
Home
Video
Impact Shorts
Web Stories