തൃശൂരിൽ ഇളങ്കോ നഗർ! സിനിമാ സ്റ്റൈലിൽ ഗുണ്ടകളെ നേരിട്ട കമ്മീഷണർക്ക് സ്വന്തം പേരിലൊരു റോഡും

Last Updated:

ഗുണ്ടാവിളയാട്ടം കൊണ്ട് സഹികെട്ട ജനങ്ങളുടെ പരാതി പരിഹരിക്കാനാണ് തൃശൂരിലെ നെല്ലങ്കരയിൽ പൊലീസ് എത്തിയത്. അവിടെ അരങ്ങേറിയതോ, മാസ് ആക്ഷൻ രംഗങ്ങൾ

ആർ. ഇളങ്കോ
ആർ. ഇളങ്കോ
ഗുണ്ടാവിളയാട്ടത്തിൽ സഹികെട്ട നാട്ടുകാർക്ക് കമ്മീഷണറുടെ സിനിമ സ്റ്റൈൽ എൻട്രി. ഒടുവിൽ ശല്യക്കാരെ പൂട്ടിയ പോലീസ് ഉദ്യോഗസ്ഥന്റെ പേരിൽ നാട്ടുകാർ ഒരു റോഡും സമ്മാനമായി നൽകി. അത് അധിക നേരം നീടുനിന്നില്ല എങ്കിലും. തൃശൂരിലാണ് സംഭവം. ഗുണ്ടാവിളയാട്ടം കൊണ്ട് സഹികെട്ട ജനങ്ങളുടെ പരാതി പരിഹരിക്കാനാണ് തൃശൂരിലെ നെല്ലങ്കരയിൽ പൊലീസ് എത്തിയത്. അവിടെ അരങ്ങേറിയതോ, മാസ് ആക്ഷൻ രംഗങ്ങൾ. ആറംഗ ഗുണ്ടാസംഘം പൊലീസുകാരെ കൈവെക്കുകയും, ജീപ്പുകൾ തകർക്കുകയുമായിരുന്നു.
തുടക്കം പാളിയെങ്കിലും തിരിച്ചടിക്കൊടുവിൽ ഗുണ്ടകളെ പൊലീസ് തൂക്കിയെടുത്തു കൊണ്ടുപോയപ്പോൾ നാട്ടുകാർക്കും ആശ്വാസം. ട്വിസ്റ്റ് വരുന്നതേയുള്ളൂ. ക്രമസമാധാനം ഉറപ്പു വരുത്തിയ കമ്മിഷണറോട് ഒരു നന്ദി മാത്രം പറഞ്ഞാൽ പോരല്ലോ! അടിപിടി നടന്ന സ്ഥലത്തിന് കമ്മിഷണറുടെ പേരിട്ട്, പുതിയ ബോർഡും വച്ചു: 'ഇളങ്കോ നഗർ'. ഇങ്ങനെയൊരു
കീഴ്വഴക്കം പതിവില്ലാത്തതു കൊണ്ട് ഒടുവിൽ കമ്മിഷണർ ആർ. ഇളങ്കോ തന്നെ നേരിട്ടെത്തി. പൊലീസും ജനങ്ങളും തമ്മിലെ ഊഷ്മള ബന്ധം എക്കാലവും നിലനിൽക്കണമെന്നും, ലഹരിമരുന്നിനെതിരെ ഇനിയും ഒന്നിച്ചു പോരാടാമെന്നുമുള്ള ഉറപ്പിലാണ് നാട്ടുകാർ വഴങ്ങിയത്. ബോർഡ് മാറ്റിയെങ്കിലും നാട്ടുകാർക്ക് കമ്മിഷണർ ഹീറോ തന്നെ.
advertisement
Summary: The people of Thrissur named a road after city police commissioner R. Ilango. The incident occurred after he roughed up a six member goonda gang, who were posing a threat to harmony. However, a nameboard put up in the name of the top cop was soon taken away
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ ഇളങ്കോ നഗർ! സിനിമാ സ്റ്റൈലിൽ ഗുണ്ടകളെ നേരിട്ട കമ്മീഷണർക്ക് സ്വന്തം പേരിലൊരു റോഡും
Next Article
advertisement
‌'ഗവർണർ സ്ഥാനം തരാമെന്ന് പറഞ്ഞ് ബിജെപിക്കാർ വീട്ടിൽ വന്നുവിളിച്ചു': ജി സുധാകരൻ
‌'ഗവർണർ സ്ഥാനം തരാമെന്ന് പറഞ്ഞ് ബിജെപിക്കാർ വീട്ടിൽ വന്നുവിളിച്ചു': ജി സുധാകരൻ
  • ജി സുധാകരൻ ബിജെപി ഗവർണർ സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് വെളിപ്പെടുത്തി.

  • ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി മോഷണത്തിൽ കേരളം നമ്പർ വൺ ആണെന്ന് ജി സുധാകരൻ പറഞ്ഞു.

  • 63 വർഷം ഒരു പാർട്ടിയിലും പോയിട്ടില്ലെന്നും ബിജെപി അംഗത്വം വാഗ്ദാനം ചെയ്തുവെന്നും സുധാകരൻ.

View All
advertisement